അബൂജ|
jibin|
Last Modified ബുധന്‍, 18 നവംബര്‍ 2015 (09:56 IST)
വടക്കുകിഴക്കന്‍ നൈജീരിയയിലെ യോലയിലുണ്ടായ സ്ഫോടനത്തില്‍ 32 പേര്‍ കൊല്ലപ്പെടുകയും എണ്‍പതോളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഉയരുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.
യോലയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ പ്രദേശിക സമയം രാത്രി എട്ടിനായിരുന്നു സ്ഫോടനം. ഭീകരര്‍ മാര്‍ക്കറ്റില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. ഈ സമയം മാര്‍ക്കറ്റില്‍ നിരവധി പേര്‍ ഉണ്ടായിരുന്നു. സമീപത്തെ കടകളും പാര്‍ക്കു ചെയ്‌തിരുന്ന വാഹനങ്ങള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു.
ബോക്കോ ഹറാമാണ് ആക്രമണത്തിനു പിന്നിലെന്നു കരുതപ്പെടുന്നു. സംഭവസ്ഥലത്തു ഉന്നത ഉദ്യോഗസ്ഥര്‍ എത്തിച്ചേര്‍ന്നു പരിശേധന നടത്തി. ബോക്കോ ഹറാമിന്റെ ഭീഷണിയുള്ള പ്രദേശമാണ് യോല. സംഭവത്തെ തുടര്‍ന്ന് സുരക്ഷ കൂടുതല്‍ ശക്തമാക്കിയതായി അധികൃതര്‍ വ്യക്തമാക്കി.