കാനോ|
jibin|
Last Modified ചൊവ്വ, 3 ജൂണ്‍ 2014 (14:03 IST)
വടക്കുകിഴക്കന്‍ നൈജീരിയയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ നാല്പതിലേറെ പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ ശരീരങ്ങള്‍ ചിതറിത്തെറിച്ചു. പല ശരീരവും തിരിച്ചറിയാന്‍പ്പോലും പറ്റാത്ത സാഹചര്യത്തിലാണ്. കൂടുതല്‍പ്പേരും സംഭവ സ്ഥലത്തുവെച്ച്
തന്നെ മരിച്ചു.
ഞായറാഴ്ച രാത്രി ഒരു പ്രാദേശിക ക്ലബ് ഫുട്‌ബോള്‍ മത്സരം കഴിഞ്ഞ് കാണികള്‍ മടങ്ങുന്നതിനിടെയാണ് സംഭവം. കൊല്ലപ്പെട്ടവരിലേറെയും കാണികളാണ്. കളിക്കാര്‍ കൊല്ലപ്പെട്ടതായി
റിപ്പോര്‍ട്ടില്ല. അഡാമവ സംസ്ഥാനത്തെ മുബി നഗരത്തിലാണ് സ്‌ഫോടനം നടന്നത്. ഇവിടം ബോക്കോഹറാം ഭീകരരുടെ പ്രവര്‍ത്തന കേന്ത്രമാണ്.