നൈജീരിയയില്‍ കാര്‍ബോംബ് സ്ഫോടനം: നാലുപേര്‍ മരിച്ചു

കാനോ| jibin| Last Modified തിങ്കള്‍, 19 മെയ് 2014 (13:34 IST)
നൈജീരിയയിലെ കാനോ നഗരത്തില്‍ ഉണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ നാലു പേര്‍ മരിച്ചു. സ്ഫോടനത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരുടെ എണ്ണം ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ട്.

റെസ്റ്റോറന്‍റുകളും ബാറുകളും പ്രവര്‍ത്തിക്കുന്ന ഭാഗത്തേക്ക് വസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചു കയറ്റുകയും തുടര്‍ന്ന് കാര്‍ പൊട്ടിത്തെറിക്കുകയും ചെയ്യുകയായിരുന്നു.

കൊല്ലപ്പെട്ടവരില്‍ സ്ഫോടനം നടത്തിയയാളും ഉള്‍പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല. കാനോ നഗരത്തില്‍ മുമ്പ് നടന്ന ഇരട്ട സ്ഫോനടങ്ങള്‍ക്കു പിന്നില്‍ ബോക്കോ ഹറാം ഗ്രൂപ്പ് ആണെന്ന് ആരോപണമുയര്‍ന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :