കുംഭമേളയില്‍ പങ്കെടുത്ത നേപ്പാള്‍ മുന്‍ രാജാവിനും ഭാര്യക്കും കൊവിഡ്

ശ്രീനു എസ്| Last Modified ചൊവ്വ, 20 ഏപ്രില്‍ 2021 (17:52 IST)
കുംഭമേളയില്‍ പങ്കെടുത്ത നേപ്പാള്‍ മുന്‍ രാജാവ് ഗ്യാനേന്ദ്ര ഷാ നോവലിനും ഭാര്യക്കും കൊവിഡ്. കുംഭമേളയില്‍ പങ്കെടുത്ത് ഞായറാഴ്ചയായിരുന്നു രാജാവ് നേപ്പാളില്‍ മടങ്ങിയെത്തിയത്. തുടര്‍ന്ന് നടത്തിയ കൊവിഡ് പരിശോധനയിലാണ് കൊവിഡ് പോസിറ്റീവായത്. ഭാര്യ കോമള്‍ രാജ്യ ലക്ഷ്മി ദേവിക്കും കൊവിഡ് പൊസിറ്റീവായി. ഐഎഎന്‍എസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഏപ്രില്‍ എട്ടിനായിരുന്നു രാജാവും ഭാര്യയും ഇന്ത്യയിലേക്ക് വന്നത്. അന്നത്തെ പരിശോധനയില്‍ കൊവിഡ് നെഗറ്റീവായിരുന്നു. ഈമാസം 11ന് തീര്‍ത്ഥാടകരും സന്യാസിമാരും അടങ്ങുന്ന സമ്മേളനത്തില്‍ രാജാവ് പങ്കെടുത്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :