അത് വാല്‍നക്ഷത്രമായിരുന്നില്ല..! അപ്പോള്‍ ആകാശത്ത് കണ്ടതെന്താണ്? നാസ അന്വേഷിക്കുന്നു
ന്യൂയോര്‍ക്ക്|
VISHNU N L|
Last Modified ബുധന്‍, 1 ജൂലൈ 2015 (17:34 IST)
മണിക്കൂറില് 14,500 മൈല് വേഗതയില്‍ അജ്ഞാതമായ ഒരു വസ്തു ഭൂമിയുടെ അന്തരീക്ഷത്തില്‍ കൂടി കടന്നുപോയി. നാസയുടെ 5 സൗത്ത് ഈസ്റ്റ് നാസ ക്യാമറ ഭൂമിയുടെ അന്തരീക്ഷ നിരീക്ഷണ സമയത്ത് ഇതിനെ കാമറയിലാക്കുകയും ചെയ്തു.
ആദ്യം ഇതിനെ ഒരു വാല്‍നക്ഷത്രമാണെന്നായിരുന്നു നാസയിലെ അധികൃതര്‍ കരുതിയത്. എന്നാല്‍ കൂടുതല്‍ നിരീക്ഷിച്ചപ്പോള്‍ വാല്‍ നക്ഷത്രത്തിന്റെ സ്വഭാവമല്ല അത് കാണിക്കുന്നതെന്ന് അവര്‍ക്ക് മനസിലായി.
കഴിഞ്ഞ ജൂണ് 28നാണ് നാസയുടെ കാമറ ഇതിനെ കണ്ടെത്തിയത്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുന്ന വാല്നക്ഷത്രങ്ങളെയാണ് ഈ കാമറ പൊതുവായി നിരീക്ഷിക്കുന്നത്. ഏതായാലും അന്വേഷണത്തിന്റെ ഭാഗമായി ഇതിന്റെ വീഡിയോ നാസ യു ട്യൂബിലിട്ടു. തൊട്ടുപിന്നാലെ അമേരിക്കന് വാല്നക്ഷത്ര നിരീക്ഷണ സോസേറ്റിയും ഈ വസ്തു കണ്ടതിനെക്കുറിച്ചുള്ള നിരവധി ദൃസാക്ഷി വിവരങ്ങളും പ്രസിദ്ധീകരിച്ചു
വീഡിയോ യൂട്യൂബില് ഇട്ട നാസ അധികൃതര് ഇത് ഒരു വാല് നക്ഷത്രമല്ലെന്ന് തീര്ത്ത് പറയുന്നു. അപ്പോള്‍ പിന്നെ അതെന്താണെന്ന് പലതരത്തിലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. അത് ഭൂമിയിലെത്തിയ അന്യഗ്ര ജീവികളാകാമെന്നും പറക്കും തളികയാണെന്നുമൊക്കെയാണ് വാദങ്ങള്‍ പോകുന്നത്. നാസ യു ട്യൂബിലിട്ട വീഡിയോ ആണ് താഴെ.