കളമശേരി ഭൂമി തട്ടിപ്പ്: നുണപരിശോധനയില്‍ സൂരജിനെതിരെ തെളിവു ലഭിച്ചില്ല!

ടിഒ സൂരജ് , കളമശേരി ഭൂമി തട്ടിപ്പ് , നുണപരിശോധന , സിബിഐ
കൊച്ചി| jibin| Last Updated: ബുധന്‍, 1 ജൂലൈ 2015 (14:00 IST)
കളമശേരി ഭൂമി തട്ടിപ്പു കേസില്‍ മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറായിരുന്ന ടിഒ സൂരജിനെ നുണപരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും തെളിവൊന്നും ലഭിച്ചില്ലെന്ന് സൂചന. നുണപരിശോധനയില്‍ 12 ചോദ്യങ്ങളാണ് സിബിഐ സൂരജിനോട് ചോദിച്ചത്. എന്നാല്‍ ഒന്നിലും കളമശേരി ഭൂമി തട്ടിപ്പു കേസില്‍ സൂരജിന് ബന്ധമുണ്ടെന്ന് കരുതുന്ന രീതിയിലുള്ള ഉത്തരം ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

ചെന്നൈയിലെ ലാബില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് വ്യാഴാഴ്ച കൊച്ചി സിബിഐ യൂണിറ്റിനു ലഭിക്കും. ഇതിനു ശേഷം ബ്രയിന്‍ മാപ്പിംഗ് ഉള്‍പ്പടെയുള്ള ശാസ്ത്രീയ പരിശോധനകള്‍ക്ക് സൂരജിനെ വിധേയനാക്കാനും സിബിഐ ആലോചിക്കുന്നുണ്ട്. ചെന്നൈയിലെ ലാബില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് വ്യാഴാഴ്ച കൊച്ചി സിബിഐ യൂണിറ്റിനു ലഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :