അടിപൊളി തേൾ ഫ്രൈ, ടേസ്റ്റി മുതല ഫ്രൈ; നടൻ നന്ദുവിന് ശാപ്പാട് കുശാൽ

തേൾ ഫ്രൈയുടെ രുചി പങ്കുവെച്ച് നടൻ നന്ദു

aparna shaji| Last Modified വെള്ളി, 30 സെപ്‌റ്റംബര്‍ 2016 (17:58 IST)
കാട ഫ്രൈ, മുയൽ ഫ്രൈ എന്നൊക്കെ കേട്ടാൽ മിക്കവർക്കും വായിൽ കപ്പലോടും. വ്യത്യസ്തമായ രുചികൾ അറിയാൻ ശ്രമിക്കുന്നവരാണ് മലയാളികൾ. പല തരത്തിലുള്ള ഫ്രൈ കഴിച്ചവരുണ്ട്. എന്നാൽ വ്യത്യസ്തതയ്ക്ക് മലയാളത്തിലെ ഒരു താരം കഴിച്ചത് തേൾ ഫ്രൈ ആണ്. മറ്റാരുമല്ല മലയാള സിനിമയിലെ മികച്ച നടന്മാരിൽ ഒരാളായ നന്ദുവാണ് ആ വ്യക്തി. വിയറ്റ്നാമിലെ റെസ്റ്റ്റൊന്റിൽ നിന്നും തേൾ ഫ്രൈ കഴിച്ചതിന്റെ അനുഭവം തന്റെ ഫേസ്ബുക്കിലൂടെയാണ് നന്ദു ഇക്കാര്യം അറിയിച്ചത്.

തേൾ ഫ്രൈയുടെ ചിത്രമടക്കം നന്ദു തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് പല അഭിപ്രായങ്ങളാണ് വന്നിരിക്കുന്നത്. ചിക്കൻ പോലെ തന്നെ മറ്റൊരു കോമൺ വിഭവമാണ് വിയറ്റ്നാമുകാർക്ക് തേ‌ൾ ഫ്രൈ എന്നും നന്ദു പറയുന്നു. തേൾ ഫ്രൈ എന്ന് കേൾക്കുമ്പോൾ പലരും ഒന്ന് അറയ്ക്കും, വിഷമുണ്ടാകില്ലെ?, അതെങ്ങനെ കഴിക്കും. തുടങ്ങി നിരവധി സംശയങ്ങളും കേൾക്കുന്നവർക്ക് ഉണ്ടാകും. എങ്കിൽ സംശയം വേണ്ട, വയറിളക്കമുണ്ടാകില്ലെന്ന് താരം ഉറപ്പ് തരുന്നുണ്ട്.

വിഷമില്ലാത്ത തേൾ ആണ് ഫ്രൈ ആക്കുന്നതത്രെ. എൻഡോസൾഫാൻ തളിച്ച നമ്മുടെ പച്ചക്കറിയേക്കാൾ നൂറിരട്ടി ഭേദമാണ് തേൾ ഫ്രൈ. വിശ്വസിച്ച് കഴിക്കാമെന്നും നന്ദു പറയുന്നു. രുചി എങ്ങനെയുണ്ടായിരുന്നു എന്ന് ചോദിച്ചവരോട് കുഴപ്പമില്ല എന്നായിരുന്നു ഉത്തരം. ഇതിലും നല്ലത് മുതലയിറച്ചി ആയിരുന്നു എന്ന് പറയാനും നന്ദു മറന്നില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :