മാറിടം കാണിക്കാന്‍ കൊതിച്ച് യുവതികള്‍; കണ്ടവര്‍ സന്തോഷത്തില്‍

 മാറിട സമരം , റിയോ ഡി ജനീറോ , ബ്രസീല്‍ , ബീച്ച്
റിയോ ഡി ജനീറോ| jibin| Last Modified വെള്ളി, 23 ജനുവരി 2015 (13:10 IST)
ബീച്ചുകളില്‍ മാറ് മറയ്ക്കാതെ നടക്കാനുള്ള അവകാശം നേടുന്നതിനായി പൊതുവേദിയിൽ യുവതികള്‍ മാറിടം പൂർണമായും തുറന്നു കാട്ടി പ്രതിഷേധിച്ചു. ബ്രസീലിന്റെ തലസ്‌ഥാനമായ റിയോ ഡി ജനീറോയിലാണ് ഈ അപൂർവ സമരം നടന്നത്.

ബ്രസീലിലെ ബീച്ചുകളിൽ മാറുമറയ്ക്കാതെ നടക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. അതിനെ തുടര്‍ന്ന് തങ്ങള്‍ക്ക് മാറ് മറയ്ക്കാതെ ബീച്ചുകളില്‍ നടക്കാനുള്ള അവകാശം അനുവധിച്ച് തരണമെന്ന് കാട്ടി
'ദി ടോപ്‌ലെസ്‌ ഇൻ റിയോ മൂവ്‌മെന്റ്‌' പ്രവർത്തകരാണ്‌ പ്രതിഷേധപ്രകടനം നടത്തിയത്. 2013 മുതൽ സമരരംഗത്തുള്ള സംഘടനയാണ് ഇത്.

ഏഴ്‌ യുവതികളാണ്‌ റിയോ ഡി ജനീറോയിലെ പൊതുവേദിയിൽ നിറഞ്ഞ മാറിടം തുറന്ന് കാട്ടിയത്. സംഭവം നടക്കുമെന്ന് മനസിലാക്കിയതോടെ പ്രദേശത്ത് ആയിരക്കണക്കിന് ആളുകളാണ് ഒത്തു കൂടിയത്. ക്രമസമാസാധനപ്രശ്നം ഉണ്ടായാൽ ഇടപെടാൻ പൊലീസ് സംഘവും നിലയുറപ്പിച്ചിരുന്നു. എന്നാൽ പ്രശ്നമൊന്നുമുണ്ടായില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :