കാമുകിയെ കൊന്ന തന്നെ പൊലീസ് കണ്ടുപിടിച്ച് വധിക്കണമെന്ന് യുവാവ്

   കൊലപാതകം , പൊലീസ് , ഡേവിഡ് മൈക്കിള്‍ , കോപ്ലി
വാഷിംഗ്ടണ്‍| jibin| Last Modified വ്യാഴം, 6 നവം‌ബര്‍ 2014 (15:48 IST)
യുവാവ് കാമുകിയെ കൊലപ്പെടുത്തിയ ശേഷം ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തു. ഇതിനൊപ്പം തന്നെ കണ്ടെത്തി കൊലപ്പെടുത്താന്‍ പൊലീസ് ഉദ്യോഗസ്ഥരോട്
യുവാവ് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഡേവിഡ് മൈക്കിള്‍ കലാക് എന്ന മുപ്പത്തി മൂന്നുകാരനാണ് തന്റെ കാമുകിയായ ആംബെര്‍ ലിന്‍ കോപ്ലിനെ കൊലപ്പെടുത്തിയ ശേഷം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത്.

കഴിഞ്ഞ ദിവസമാണ് പതിമൂന്നുകാരനായ മകന്‍ കോപ്ലിന്റെ ശരീരം അവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലിസ് എത്തിച്ചേര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ യുവതിയുടെ വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കലാക്കിന് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി.

അതേസമയം മരണം നടക്കുന്നതിന് തലേന്ന് രാത്രി കോപ്ലിന്‍ കലാക്കുമായി തര്‍ക്കിക്കുന്നത് കേട്ടിരുന്നുവെന്ന് മകന്‍ വ്യക്തമാക്കി. കാമുകിയെ കൊലപ്പെടുത്തി ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത് ശേഷമാണ് തന്നെയും കണ്ടു പിടിച്ച് വധിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :