മൂന്നു വയസുകാരിക്ക് സഹോദരന്റെ വെടിയേറ്റു

ലോറന്‍| Last Modified ചൊവ്വ, 4 നവം‌ബര്‍ 2014 (10:42 IST)
അമേരിക്കയിലെ ലോറെനില്‍ മൂന്നു വയസുകാരിക്ക് സഹോദരന്റെ വെടിയേറ്റു. ക്ലെവ്‌ലാന്‍ഡില്‍നിന്ന് 48 കിലോമീറ്റര്‍ അകലെയുള്ള ലോറേയിനിലെ വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ മുറിയിലുണ്ടായിരുന്ന 0.40 കാലിബര്‍ തോക്ക് സഹോദരന്റെ കണ്ണില്‍ പെടുകയായിരുന്നു. തുടര്‍ന്ന് നിറതോക്കാണെന്ന് അറിയാതെ ആണ്‍കുട്ടി തോക്കിന്റെ കാഞ്ചി വലിച്ചു. പെണ്‍കുട്ടിയുടെ നെറ്റിയിലാണ് വെടിയുണ്ട തുളഞ്ഞു കയറിയത്.

പൊലീസെത്തുമ്പോള്‍ പെണ്‍കുട്ടി സഹോദരന്റെ കൈയില്‍ കിടക്കുകയായിരുന്നു.
ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ കുട്ടി പലതലവണ ക്ഷമ പറഞ്ഞു. ക്രിമിനല്‍ കേസ് എടുക്കണോയെന്ന കാര്യം തീരുമാനിക്കാന്‍ പൊലീസ് നിയമോപദേശം തേടും.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :