അബുദാബി|
സജിത്ത്|
Last Modified ഞായര്‍, 10 ഡിസംബര്‍ 2017 (12:03 IST)
അസുഖം മാറാന്‍ അമ്മ അയച്ചുകൊടുത്ത സാധനങ്ങള്‍ മകന് കുരുക്കായി. പാഴ്സല്‍ പരിശോധിച്ച കസ്റ്റംസ് അധികൃതര്‍ തുണിക്കഷണത്തില്‍ അറബിയില്‍ എഴുതിയ ലിഖിതങ്ങളും തകിടും കണ്ടെടുത്തതോടെയാണ് യുവാവിനെതിരെ കേസെടുത്തത്.
യു.എ.ഇയിലാണ് സംഭവം. ഏഷ്യന്‍ രാജ്യത്ത് നിന്നുള്ള പ്രതിയ്ക്ക് 5,000 ദിര്‍ഹം പിഴയും കോടതി നാടുകടത്തലുമാണ് കോടതി വിധിച്ചത്. യുഎഇയിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞതയാണു ഈ സംഭവത്തിനു പിന്നിലെന്നു ബോധ്യപ്പെട്ടതോടെ കോടതി ഇയാളെ കുറ്റവിമുക്തനാക്കുകയും ചെയ്തു.