‘ദത്തുപുത്രിയാണെന്ന വിവരം മകള്‍ അറിയണം’: സണ്ണി

ബുധന്‍, 29 നവം‌ബര്‍ 2017 (13:05 IST)

ബോളിവുഡ് ഹോട്ട് സുന്ദരി സണ്ണി ലിയോണ്‍ അമ്മയായ വാര്‍ത്ത നവമാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഇരുവരും ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചത്. മഹാരാഷ്ട്രയിലെ ലാത്തൂറില്‍ നിന്നുമാണ് സണ്ണിയും ഭര്‍ത്താവ് ഡാനിയേലും കുഞ്ഞിനെ ദത്തെടുത്തത്. നിഷ കൗര്‍ വെബര്‍ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്.
 
എന്നാല്‍ ഇപ്പോള്‍ നവമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത് സണ്ണി പറഞ്ഞ വാക്കുകളാണ്. ‘ദത്തുപുത്രിയാണ് താനെന്നുള്ള സത്യം നിഷ അറിയണം’ എന്നായിരുന്നു അത്. ദത്ത് വിവരങ്ങളടങ്ങിയ രേഖകളടക്കം കാണിച്ച് നിഷയോട് തങ്ങള്‍ വിവരം ധരിപ്പിക്കുമെന്നും സണ്ണി വ്യക്തമാക്കി. 
 
ഒരുപാട് വിഷമഘട്ടങ്ങള്‍ വരുമ്പോള്‍ താന്‍ അവളെ നോക്കും അപ്പോള്‍ കിട്ടുന്ന ഊര്‍ജം വളരെ വലുതാണെന്നും സണ്ണി വ്യക്തമാക്കുന്നു. ഒരു കുട്ടിയെ ദത്തെടുക്കണമെന്നത് ചെറുപ്പം തൊട്ട് മനസിലുണ്ടായിരുന്ന ആഗ്രഹമാണ്. ആ കാര്യത്തില്‍ ഡാനിയേല്‍ തന്റെയൊപ്പം നിന്നത് ഒരു ഭാഗ്യമായി കാണുന്നുവെന്നും സണ്ണി വെളിപ്പെടുത്തി.
 
കുട്ടിയെ ദത്തെടുക്കാനുള്ള തീരുമാനത്തില്‍ ഞങ്ങളുടെ മാതാപിതാക്കളും ഏറെ സന്തുഷ്ടരായിരുന്നുവെന്നും സണ്ണി വ്യക്തമാക്കി. ഇത്രയും പിന്നോക്കം കിടക്കുന്ന ഒരു ഗ്രാമത്തില്‍ നിന്നും കുട്ടിയെ ദത്തെടുത്ത സണ്ണിയുടെയും ഭര്‍ത്താവ് ഡാനിയേലിന്റെയും തീരുമാനത്തിന് അഭിനന്ദനം അറിയിച്ച് സിനിമ ലോകം ഒന്നടങ്കം രംഗത്ത് വന്നിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ടൊവിനോ തോമസ് നായകനായി എത്തുന്ന ‘മായാനദി’യുടെ പുതിയ പോസ്റ്റര്‍ പുറത്ത് !

ആഷിക്ക് അബുവിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം മായാനദിയുടെ ...

news

ഷാരൂഖിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് ദീപിക !

പത്മമാവതിയെന്ന ചരിത്ര പ്രാധാന്യമുള്ള സിനിമയില്‍ നായിക വേഷത്തില്‍ എത്തിയത്തോടെ ...

news

മമ്മൂട്ടിയുടെ മാസ്റ്റര്‍പീസിനെ എതിരിടാന്‍ മോഹന്‍ലാല്‍ റെഡിയല്ല, പക്ഷേ വേറെ കളിയാണ് അണിയറയില്‍ !

മലയാള സിനിമയുടെ വലിയ ബിസിനസ് കാലങ്ങളിലൊന്നാണ് ക്രിസ്മസ്. വമ്പന്‍ റിലീസുകള്‍ എല്ലാ ...

news

‘പകയാണ് ഷാരൂഖാന് എന്നോട്, എന്നെ ഇല്ലാതാക്കും ’; കിംഗ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി കെആര്‍കെ

ബോളിവുഡ് താരം ഷാരൂഖ് ഖാന് രൂക്ഷവിമര്‍ശനവുമായി കെആര്‍കെ. ട്വിറ്റര്‍ അക്കൗണ്ട് ...

Widgets Magazine