യോദ്ധയ്ക്ക് ശേഷം മലയാളത്തിൽ എ ആർ റഹ്മാൻ! അണിയറയിൽ ഒരു ബ്രഹ്മാണ്ഡ ചിത്രം!

തിങ്കള്‍, 9 ജനുവരി 2017 (15:39 IST)

വർഷങ്ങളായി ആരാധകർ കാത്തിരിക്കു‌ന്ന രണ്ടാ‌മൂഴം അടുത്ത വർഷം ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു. 600 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. എം ടി വാസുദേവന്‍നായരുടെ രണ്ടാമൂഴത്തിന്റെ തിരക്കഥ മോഹൻലാലിന് ലഭിച്ചു. എല്ലാ ഭാഷയിലും സ്വീകാര്യമായ സബ്‌ജക്ടായതിനാല്‍ ചിത്രം പല ഭാഷകളിലാകും എത്തുക. 
 
ഭീമനായി മോഹൻലാൽ എത്തുമ്പോൾ ബാക്കി കഥാപാത്രങ്ങളായി ആരൊക്കെയാവും എത്തുക എന്നും ആരാധകർ അന്വേഷിക്കുകയാണ്. വൻ താരനിര തന്നെയാണ് ഉള്ളതെന്നും റിപ്പോർട്ടുണ്ട്. യോദ്ധയ്ക്ക് ശേഷം മാജിക് മലയാളത്തിലെത്തുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. മോഹൻലാലും എ ആർ റഹ്മാനും വീണ്ടുമൊന്നിക്കുമ്പോൾ പ്രേക്ഷകരുടെ ആകാംഷയും വർധിക്കുകയാണ്. 
 
വര്‍ഷങ്ങളായി രണ്ടാമൂഴത്തിന്റെ അവ്യക്തത തുടരുകയായിരുന്നു. തിരക്കഥ എന്ന് പൂര്‍ത്തിയാകുമെന്നും ആര് നായകനാകുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. മോഹന്‍‌ലാല്‍ തന്നെയാണ് നായകനാകുക എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നുവെങ്കിലും അതില്‍ വ്യക്തതയില്ലായിരുന്നു. തുടര്‍ന്നാണ് അനിശ്ചിതത്ത്വങ്ങള്‍ക്ക് വിരാമമിട്ട് താരം തന്നെ ഇന്നലെ രംഗത്തെത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മകനെ കാണാന്‍ ഓംപുരി കാത്തുനിന്നത് മണിക്കൂറുകളോളം; ആ കൂടിക്കാഴ്ച ഈ കാരണങ്ങളാല്‍ നടന്നില്ല; അന്നുരാത്രി ഓംപുരി മരിച്ചു

കഴിഞ്ഞയാഴ്ച അന്തരിച്ച വിഖ്യാതാ ബോളിവുഡ് നടന്‍ ഓംപുരിയുടെ മരണത്തിനു മുമ്പ് നടന്ന ...

news

ധർമജന് വേണ്ടി പിഷാരടി വാദിച്ചു, സാക്ഷാൽ ട്രംപിനോട്! ചിരി സഹിയ്ക്കാൻ കഴിയാതെ മമ്മൂട്ടി!

രമേഷ് പിഷാരടി - ധർമജൻ കൂട്ടുകെട്ട് എത്രത്തോളം ആഴമുള്ളതാണെന്ന് എല്ലാവർക്കും ...

news

ചെഗു‌വേര ചിത്രങ്ങ‌ൾ പോലും ചെറുപ്പക്കാരെ വഴി തെറ്റിക്കുന്നു: ബി ജെ പി

ചെ‌ഗുവേരയുടെ ചിത്രങ്ങ‌ൾ ചെറുപ്പക്കാരെ വഴി തെറ്റിക്കുകയാണ് ചെയ്യുന്നതെന്നും അതിനാൽ ...

news

കമലിന്​ ഇവിടെ ജീവിക്കാൻ കഴിയില്ലെങ്കിൽ അദ്ദേഹം രാജ്യംവിട്ടു പോകണം: എ.എൻ രാധാകൃഷ്​ണൻ

ദേശിയഗാനം ആലപിക്കു​ന്ന സമയത്ത് എഴുന്നേറ്റ്​ നിൽക്ക​ണോ എന്ന സംശയമുള്ള ആളാണ്​ കമൽ. ...