ഉക്രെയിന്‍: പ്രക്ഷോഭകാരികള്‍ വിലസുന്നു

മോസ്കോ| jibin| Last Modified വെള്ളി, 2 മെയ് 2014 (15:53 IST)
ഉക്രെയ്നില്‍ പാശ്ചാത്യ അനുകൂല സര്‍ക്കാരിന് കിഴക്കന്‍ മേഖലയുടെ നിയന്ത്രണം നഷ്ടമായി. രണ്ടു നഗരങ്ങള്‍ കൂടി പ്രക്ഷോഭകാരികള്‍ പിടിച്ചെടുത്തു. ഹോര്‍ലിവ്കയും, ലുഹാന്‍സ്കുമാണ് പ്രക്ഷോഭകാരികള്‍ പിടിച്ചെടുത്തത്.

ലുഹാന്‍സ്ക ചൊവ്വാഴ്ചയും ഹോര്‍ലിവ്ക ബുധനാഴ്ചയുമാണ് പ്രക്ഷോഭകാരികള്‍ പിടിച്ചെടുത്തത്. മുഖംമൂടി ധരിച്ച തോക്കുധാരികളാണ് ഇപ്പോള്‍ നഗരത്തില്‍ വിലസുന്നത്.


ആയുധ ധാരികളും തടിക്കഷണങ്ങളും ചെയ്നുകളും കൈയിലേന്തിയ റഷ്യന്‍ അനുകൂലികളും ചേര്‍ന്നാണ് രാജ്യത്തെ കല്‍ക്കരി-ഉരുക്ക് വ്യവസായ കേന്ദ്രമായ ഡോണ്‍ബാസിലെ നഗരങ്ങള്‍ പിടിച്ചടക്കിയത്. ഉക്രെയ്നിലെ നഗരങ്ങള്‍ ഒന്നൊന്നായി പ്രക്ഷോഭകാരികള്‍ നിയന്ത്രണത്തിലാക്കുകയാണ്. ഇതിനു പിന്നില്‍ റഷ്യയാണെന്ന വാധം അവര്‍ തള്ളി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :