ഫ്‌ളെച്ചര്‍ തെറിക്കും; ജസ്‌റ്റിന്‍ ലാംഗറിനായി ഇന്ത്യ ഇംഗ്ലണ്ട് പോര്

  ബിസിസിഐ , ഓസ്‌ട്രേലിയ , ജസ്‌റ്റിന്‍ ലാംഗര്‍ , ടീം ഇന്ത്യ
മുംബൈ| jibin| Last Modified തിങ്കള്‍, 18 മെയ് 2015 (15:33 IST)
കാലാവധി പൂര്‍ത്തിയാകുന്ന പരിശീലകന്‍ ഡങ്കന്‍ ഫ്‌ളെച്ചര്‍ക്ക്‌ പകരക്കാരനായി ഓസ്‌ട്രേലിയക്കാരന്‍ ജസ്‌റ്റിന്‍ ലാംഗറെ പാളയത്തിലെത്തിക്കാന്‍ ബിസിസിഐയില്‍ നീക്കം. അതേസമയം, ഇതേ നിക്കവുമായി ഇംഗ്‌ളണ്ടും ക്രിക്കറ്റ് ബോര്‍ഡും ലാംഗറിന്‌ വേണ്ടി മത്സര രംഗത്ത് എത്തുകയും ചെയ്തു.

ഫ്‌ളെച്ചറിന്റെ കരാര്‍ പുതുക്കേണ്ടെന്ന നിലപാടിലാണ് ബിസിസിഐ. ഇതോടെ ടീം ഇന്ത്യക്ക് പുതിയ പരിശീലകനെ ആവശ്യമാകും. ശ്രീലങ്കന്‍ പര്യടനത്തിന്‌ തൊട്ടുമുമ്പ്‌ മാത്രമായിരിക്കും ടീം ഇന്ത്യയുടെ കോച്ചിനെ തീരുമാനിക്കുക. അതിന്‌ മുമ്പ്‌ ബംഗ്‌ളാദേശ്‌ പര്യടനം വരുന്നുണ്ടെങ്കിലും ടീം ഡയറക്‌ടര്‍ രവിശാസ്‌ത്രിയുടെ മേല്‍നോട്ടത്തിന്‌ കീഴിലായിരിക്കും ടീം പോകുക. പരിശീലകന്‍ എന്ന നിലയിലുള്ള ലാംഗറിന്റെ ട്രാക്ക്‌ റെക്കോഡാണ്‌ ഇരു ടീമിനും താല്‍പ്പര്യം ജനിപ്പിച്ചത്‌.

ഓസ്‌ട്രേലിയന്‍ ദേശീയ ടീമിന്റെ ബാറ്റിംഗ്‌ കണ്‍സള്‍ട്ടന്റായി ജോലി ചെയ്‌തിട്ടുള്ള ലാംഗര്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയെ ഷെഫീല്‍ഡ്‌ ഷീല്‍ഡില്‍ പരിശീലിപ്പിച്ചിരുന്നു. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയെ പത്തുവര്‍ഷത്തിന്‌ ശേഷം ആദ്യമായി വിജയിപ്പിച്ച ലാംഗര്‍ ബിഗ്‌ബാഷ്‌ ലീഗില്‍ പീറ്റര്‍ സ്‌കോര്‍ച്ചേഴ്‌സിനെയും ജേതാക്കളാക്കിയിരുന്നു. 44 കാരനായ ലാംഗര്‍ കംഗാരുക്കള്‍ക്കായി 105 ടെസ്‌റ്റില്‍ നിന്നും 23 സെഞ്ച്വറികളുമായി 7696 റണ്‍സ്‌ നേടിയിട്ടുണ്ട്‌. ഇംഗ്‌ളണ്ടും ക്രിക്കറ്റ്‌ ടീം ലാംഗറെ കൂടാതെ ജേസണ്‍ ഗില്ലസ്‌പിയേയും പരിഗണിക്കുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :