കുട്ടികള്‍ കാണ്‍കെ അധ്യാപകരെ ചുട്ടെരിച്ചു; 126മരണം, 84 കുട്ടികള്‍ കൊല്ലപ്പെട്ടു

പെഷാവര്‍| jibin| Last Updated: ചൊവ്വ, 16 ഡിസം‌ബര്‍ 2014 (17:01 IST)
തീവ്രവാദി ആക്രമണം നടക്കുന്ന പാക്കിസ്ഥാനിലെ പെഷാവറിലെ സൈനിക സ്കൂളിള്‍ അധ്യാപകരെ ജീവനോടെ കത്തിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്തു. 500ഓളം വിദ്യാര്‍ഥികളെ മുന്നില്‍ നിര്‍ത്തിയാണ് തീവ്രവാദികള്‍ സൈന്യത്തിനെതിരെ വെടിവെപ്പ് നടത്തുന്നത്. ഇതുവരെ 126 പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ 84പേര്‍ കുട്ടികളാണ്. ബാക്കിയുള്ളവര്‍ അധ്യാപകരും സ്കൂളിലെ ജീവനക്കാരുമാണെന്നാണ് റിപ്പോര്‍ട്ട്.

ആറ് തീവ്രവാദികളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ സ്വയം പൊട്ടിത്തെറിക്കുകയും മറ്റ് രണ്ടു പേര്‍ സൈന്യത്തിന്റെ വെടിയേറ്റുമാണ് മരിച്ചത്. രാവിലെ 11.30ഓടെ സൈനിക വേഷത്തില്‍ 1500ഓളം കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ എത്തിയ തീവ്രവാദികള്‍ പരക്കെ വെടിവെക്കുകയായിരുന്നു. ഈ സമയം സ്കൂളിലെ ഹാളില്‍ പരീക്ഷ നടക്കുകയായിരുന്നു. ഇവരുടെ ഇടയിലേക്കാണ് ആറോളം വരുന്ന തീവ്രവാദികള്‍ വെടിയുതിര്‍ത്തത്. ഈ സമയം സ്കൂളില്‍ അധ്യാപകരും കുട്ടികളുമടക്കം അഞ്ഞൂറോളം പേര്‍ ഉണ്ടായിരുന്നു. സ്കൂളിനുള്ളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്കു നേരെ ഭീകരര്‍ വെടിവെച്ച ശേഷം എല്ലാവരെയും തീവ്രവാദികള്‍ ബന്ദികളാക്കുകയായിരുന്നു. സ്കൂളില്‍ നിന്ന് 15 പേര്‍ രക്ഷപ്പെട്ടതായും വാര്‍ത്തയുണ്ട്.

ചാവേറാക്രമണത്തിനു തയാറെടുത്ത ആറു ഭീകരരാണ്
സ്കൂളിനുള്ളില്‍ ഉള്ളതെന്ന് സൈന്യം വ്യക്തമാക്കി. സംഭവ സ്ഥലത്ത് വന്‍ സന്നാഹാമാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇരു വിഭാഗവും തമ്മില്‍ കനത്ത വെടിവെപ്പും തുടരുകയാണ്. അതേസമയം തെഹ്രീകെ താലിബാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. അതേസമയം, സ്കൂള്‍ ആക്രമിക്കാന്‍ കാരണം സൈന്യം തങ്ങളുടെ കുടുംബത്തെ ലക്ഷ്യമിടുന്നതിനാലെന്ന് പാക് താലിബാന്‍ വക്താവ് പറഞ്ഞു. തങ്ങളുടെ വേദനയെന്തെന്ന് അവര്‍ അറിയണം. ഇതിനായാണ് ഇത്തരമൊരു ആക്രമണമെന്നും പാക് താലിബാന്‍ അറിയിച്ചു. നാല് ആശുപത്രികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഉടനടി രക്തം ദാനം ചെയîണമെന്ന് അധികാരികള്‍ പൊതുസമൂഹത്തോട് ആവശ്യപ്പെട്ടു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‍ലീമ സുൽത്താനയുടെ കൂടുതൽ ...

ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‍ലീമ സുൽത്താനയുടെ കൂടുതൽ ഇടപാടുകളുടെ വിവരങ്ങൾ പുറത്ത്,ലഹരിക്ക് പുറമേ സിനിമ താരങ്ങളുമായി പെൺവാണിഭ ഇടപാടുകൾ നടത്തി
രു പ്രമുഖ സിനിമാ താരത്തിന് തസ്ലീമ ഒരു മോഡലിന്റെ ഫോട്ടോ അയച്ച്, 25,000 രൂപ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്ത് യുവതിയെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്ത് യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കാന്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ സുകാന്ത് യുവതിയെ ...

സിനിമകളുടെ പ്രതിഫല കാര്യത്തില്‍ വ്യക്തത വരുത്തണം: ...

സിനിമകളുടെ പ്രതിഫല കാര്യത്തില്‍ വ്യക്തത വരുത്തണം: പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്
പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. കഴിഞ്ഞവര്‍ഷം അഭിനയിച്ച സിനിമകളുടെ പ്രതിഫല ...

ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യും; റെയ്ഡില്‍ ഒന്നരക്കോടി ...

ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യും; റെയ്ഡില്‍ ഒന്നരക്കോടി രൂപ പിടിച്ചെടുത്തതായി സൂചന
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച ശേഷം ഗോകുലം ഗോപാലനെ വീണ്ടും ...

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന ...

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി
അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന. ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ...