കെനിയയില്‍ 36 ക്രിസ്ത്യനികളെ വെടിവെച്ച് കൊന്നു

 കെനിയ , ക്രിസ്ത്യനികളെ വെടിവെച്ച് കൊന്നു , ക്വാറി , ആക്രമി
നെയ്‌റോബി| jibin| Last Modified ചൊവ്വ, 2 ഡിസം‌ബര്‍ 2014 (16:51 IST)
കെനിയയിലെ മന്ദേര കൗണ്ടിയില്‍ 36 ക്രിസ്ത്യന്‍ തൊഴിലാളികളെ വെടിവെച്ച് കൊന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു ഒരു ക്വാറിയിലെ ടെന്റില്‍ വിശ്രമിക്കുകയായിരുന്ന തൊഴിലാളികളെ ആക്രമികള്‍ കൂട്ടക്കൊല ചെയ്തത്.

ചൊവ്വാഴ്ച ഉച്ചയോടെ ക്വാറിയിലെത്തിയ ആക്രമികള്‍ ടെന്റില്‍ വിശ്രമിക്കുകയായിരുന്ന നൂറോളം വരുന്ന തൊഴിലാളികളില്‍ നിന്ന് മുസ്ലീം വിഭാഗത്തില്‍പെട്ടവരെ മാറ്റിനിര്‍ത്തിയ ശേഷം ക്രിസ്ത്യന്‍ തൊഴിലാളികളെ നിരത്തി നിര്‍ത്തി വെടിവെച്ച് കൊല്ലുകയായിരുന്നു.

നേരത്തെ സമീപത്തുള്ള ബാറില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു മുസ്‌ലീം ഇതര വിഭാഗക്കാരന്‍ കൊല്ലപ്പെട്ടിരുന്നു. അതിനു ശേഷം മുസ്ലീം ഇതര വിശ്വാസികളായ 28 ബസ് യാത്രക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പകരമായിട്ടാണ് ക്രിസ്ത്യന്‍ തൊഴിലാളികളെ കൂട്ടക്കൊല ചെയ്തതെന്നാണ് പൊലീസ് കരുതുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :