കറുത്ത വര്‍ഗക്കാരനെ കൊന്ന ഉദ്യോഗസ്ഥന്‍ കുറ്റക്കാരനല്ലെന്ന് കോടതി; അമേരിക്കയില്‍ സംഘര്‍ഷം

ഫെര്‍ഗൂസണ്‍| Last Modified ചൊവ്വ, 25 നവം‌ബര്‍ 2014 (15:34 IST)
കറുത്തവര്‍ഗക്കാരനായ പതിനെട്ടുകാരനെ വെടിവെച്ചുകൊന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കുറ്റക്കാരനല്ലെന്ന് കോടതി.
പൊലീസുകാരനെതിരേ തെളിവില്ലെന്ന് ഒമ്പത് ജഡ്ജിമാരടങ്ങുന്ന പാനല്‍ കണ്ടെത്തി. സംഭവത്തിന് ദൃക്സാക്ഷികളായവര്‍ വൈരുദ്ധ്യം നിറഞ്ഞ മൊഴികളാണ് നല്‍കിയതെന്ന് പാനല്‍ വ്യക്തമാക്കി.

വിധിപുറത്തുവന്ന ഉടന്‍ ഫെര്‍ഗൂസന്‍ പൊലീസ് ആസ്ഥാനത്തിന് പുറത്ത് ജനങ്ങളും പൊലീസും ഏറ്റുമുട്ടി. പ്രക്ഷോഭകര്‍ക്കു നേരെ പൊലീസ് വെടിവെക്കുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.

ആഗസ്റ്റ് ഒമ്പതിനാണ് അമേരിക്കയിലെ മിസൂറിയില്‍ കറുത്തവര്‍ഗക്കാരനായ മിഷേല്‍ ബ്രൗണിനെ വെള്ളക്കാരനായ പൊലീസുകാരന്‍ അകാരണമായി വെടിവെച്ചുകൊന്നത്. സംഭവത്തെ തുടര്‍ന്ന് അമേരിക്കയിലെങ്ങും ശക്തമായ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. ജൂറിയുടെ വിധിയെ എല്ലാവരും അംഗീകരിക്കണമെന്നും വിധിക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കാന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ ഫെര്‍ഗൂസനിലെ ജനങ്ങളോട് ആവശ്യപ്പെട്ടു.

വിധിയില്‍ കടുത്ത നിരാശയുണ്ടെന്ന് കൊല്ലപ്പെട്ട മിഷേല്‍ ബ്രൗണിന്റെ കുടുംബം വ്യക്തമാക്കി. ഗുണപരമായ മാറ്റത്തിനു വേണ്ടി വിധിക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കാനും കുടുംബം ആഹ്വാനം ചെയ്തു. പൊലീസ് അക്രമങ്ങള്‍ക്കെതിരെ അക്രമം കൊണ്ട് പ്രതികരിക്കാതെ മാറ്റത്തിനു വേണ്ടി ശ്രമിക്കാനും കുടുംബം ആവശ്യപ്പെട്ടു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :