കളിത്തോക്കുമായി നിന്ന 12 വയസുകാരനെ പൊലീസ് വെടിവെച്ച് കൊന്നു

ക്ലീവ്‌ലന്‍ഡ്| Last Modified തിങ്കള്‍, 24 നവം‌ബര്‍ 2014 (12:25 IST)
അമേരിക്കയില്‍ കളിത്തോക്കുമായി പാര്‍ക്കില്‍ നിന്ന ബാലനെ പോലീസുകാരന്‍ വെടിവെച്ചു കൊന്നു. അമേരിക്കയിലെ ക്ലീവ്‌ലന്‍ഡിലാണ് സംഭവം നടന്നത്.കുട്ടി തോക്കുമായി ആളുകളെ ഭീഷണിപ്പെടുത്തുന്നുവെന്ന ഫോണ്‍ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.

കൈ മുകളിലേക്ക് ഉയര്‍ത്താന്‍ കുട്ടിയോട് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കുട്ടി വിസമ്മതിച്ചതിനെത്തുടര്‍ന്ന് പൊലീസ് നിറയൊഴിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ബാലനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഞായറാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

സെമി ആട്ടോമാറ്റിക് പിസ്റ്റള്‍ പോലെ തോന്നിക്കുന്ന എയര്‍സോഫ്റ്റ്‌ തോക്കായിരുന്നു ബാലന്റെ കൈവശം ഉണ്ടായിരുന്നത് ഇതറിയാതെയാണ് പൊലീസ് കുട്ടിയ്ക്ക് നേരെ നിറയൊഴിച്ചത്



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :