വിമാനം തകര്‍ത്തത് വിമതരെന്ന് ഒബാമ

 മലേഷ്യന്‍ വിമാനം , ബറാക് ഒബാമ , വാഷിംഗ്ടൺ , റഷ്യ
വാഷിംഗ്ടൺ| jibin| Last Modified ശനി, 19 ജൂലൈ 2014 (10:41 IST)
മലേഷ്യന്‍ യാത്രാ വിമാനം തകര്‍ന്നത് റഷ്യൻ അനുകൂല വിമതരുടെ മിസൈൽ ആക്രമണത്താലാണെന്ന് അമേരിക്കന്‍ പ്രസിഡന്‍്റ് ബറാക് ഒബാമ. വിമതര്‍ക്ക് പലതരത്തിലുള്ള സഹായം നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മലേഷ്യന്‍ യാത്രാ വിമാനം തകര്‍ന്ന് 295പേര്‍ മരിച്ചതില്‍ രാജ്യാന്തര അന്വേഷണം വേണമെന്നും. ഉക്രൈന്‍ വിമതര്‍ക്ക് റഷ്യ ആയുധവും പരിശീലനവും നല്‍കുന്നുണ്ടെന്നും ഒബാമ പറഞ്ഞു.

ഉക്രൈനില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ റഷ്യ നടപടികള്‍ സ്വീകരിക്കണമെന്നും ഒബാമ ആവശ്യപ്പെട്ടു. മേഖലയിൽ സമാധാനം സംരക്ഷിക്കുന്നതിൽ
റഷ്യ
പരാജയപ്പെട്ടുവെന്നും ഇക്കാര്യത്തിലുള്ള അന്വേഷണത്തിന് എല്ലാ സഹായവും അമേരിക്ക നല്‍കുമെന്നും ഒബാമ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :