ലോസ് ആഞ്ചലസിലെ കാട്ടുതീ; അമേരിക്കയില്‍ അണുബോംബ് ഇട്ടതിന് സമാനമെന്ന് എമര്‍ജന്‍സി മേധാവി

Fire
Fire
സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 10 ജനുവരി 2025 (12:36 IST)
ലോസ് ആഞ്ചലസിലെ കാട്ടുതീ വരുത്തിയ നാശനഷ്ടങ്ങള്‍ പരിഗണിക്കുമ്പോള്‍ അമേരിക്കയില്‍ അണുബോംബ് ഇട്ടതിന് സമാനമെന്ന് എമര്‍ജന്‍സി മേധാവി റോബര്‍ട്ട് ലൂണ. ഇതുവരെ അമേരിക്കയില്‍ കാണാത്ത നാശനഷ്ടങ്ങളാണ് കാട്ടുതീ ഉണ്ടാക്കിയത്. ഔദ്യോഗികമായി ഏഴുപേരുടെ മരണമാണ് സ്ഥിരീകരിച്ചതെങ്കിലും മരണ സംഖ്യ ഇതിലും എത്രയോ ആണെന്നാണ് കണക്കാക്കുന്നത്. ലക്ഷക്കണക്കിന് പേരെ കാട്ടുതീ ബാധിച്ചിട്ടുണ്ട്.

ദുരന്തത്തിന്റെ തീവ്രത കാണുമ്പോള്‍ ഒരു ആണുബോംബിന് സമാനമായ സാഹചര്യമാണെന്ന് ലോസ് ആഞ്ചലസിലെ നിയമനിര്‍മ്മാണ ഏജന്‍സി മേധാവി റോബര്‍ട്ട് ലൂണാ പറഞ്ഞത്. ഇതുവരെ 150 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാശനഷ്ടമാണ് ഇത്.

ഹോളിവുഡ് താരങ്ങളുടെ വീടുകള്‍ ഉള്‍പ്പെടെ 5000ത്തിലധികം കെട്ടിടങ്ങളും കത്തി നശിച്ചിട്ടുണ്ട്. പതിനായിരത്തിലധികം ആളുകള്‍ക്ക് വീട് ഉപേക്ഷിച്ചു പോകേണ്ടിവന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :