ലണ്ടന്‍കാരേക്കൊണ്ട് മൂത്രം കുടിപ്പിച്ചു!!!

ലണ്ടന്‍, വ്യാജമദ്യം, പൊലീസ്
ലണ്ടണ്‍| vishnu| Last Modified ചൊവ്വ, 13 ജനുവരി 2015 (13:37 IST)
വിനോദ സഞ്ചാരികള്‍ക്ക് മദ്യക്കുപ്പിയില്‍ മുത്രം നിറച്ച് വിറ്റയാള്‍ക്ക് തടവ് ശിക്ഷ. നിക്കോളാസ്‌ സ്‌റ്റുവര്‍ട്ട് എന്ന മുപ്പത്തഞ്ചുകാരനാണ് ശിക്ഷ ലഭിച്ചത്. കോളയുടേയും വിസ്‌ക്കിയുടേയും കുപ്പിയില്‍ അല്പം മദ്യത്തോടൊപ്പം സ്വന്തം മൂത്രവും ചേര്‍ത്ത് വിനോദ സഞ്ചാരികള്‍ക്ക് നല്‍കി പണം സമ്പാദിക്കുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നത്.
ഒറ്റ നോട്ടത്തില്‍ ആരെയും കബളിപ്പിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇയാള്‍ മൂത്രം നിറച്ച പാനീയം വിനോദ സഞ്ചാരികള്‍ക്ക് വിറ്റത്.

ഓരോ ബോട്ടിലിനും
10 പൗണ്ടാണ്
ഇയാള്‍ ഈടാക്കിയിരുന്നു. ഇയാള്‍ വിറ്റിരുന്ന പാനീയം കുടിച്ച് സംശയം പ്രകടിപ്പിച്ചവരാണ് സത്യം പുറത്തുവരാന്‍ കാരണമായത്. നിക്കോളാസിന്റെ കൈവശമുണ്ടായിരുന്ന് ബോട്ടിലുകള്‍ പിടിച്ചെടുത്ത് പരിശോധിച്ചപ്പോഴാണ് ഇയാള്‍ വിറ്റിരുന്നത് മൂത്രമായിരുന്നു എന്ന് മനസിലായത്. കുപ്പിയില്‍ ശേഖരിച്ച മൂത്രത്തിന്റെ നിറവും രുചിയും മാറാനാണ് അതില്‍ അല്പം മദ്യവും കോളയും ചേര്‍ത്തതെന്നാണ് പൊലീസ് പറയുന്നത്.

പലതവണ ഇയാള്‍ക്കരികിലെത്തി മദ്യം വങ്ങുന്ന വിനോദ സഞ്ചാരികളുണ്ടാ‍യിരുന്നു എന്നും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് പൊതുജനാരോഗ്യത്തിന്‌ ഹാനികരമായ രീതിയില്‍ പ്രവര്‍ത്തിച്ചു എന്ന കുറ്റത്തിനാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ഇയാള്‍ക്ക് പന്ത്രണ്ടുമാസത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. ഇതിനൊപ്പം തെരുവുകളിലോ കടകളിലോ എന്തെങ്കിലും സാധനങ്ങള്‍ വില്‍ക്കാനും ഇയാള്‍ക്ക് ആജീവനാന്ത വിലക്കുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :