16 കാരിക്കു പീഡനം: യുവാവ്‌ പിടിയില്‍

കടയ്ക്കല്‍| vishnu| Last Modified തിങ്കള്‍, 12 ജനുവരി 2015 (16:24 IST)
പതിനാറുകാരിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട്‌ യുവാവിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. വര്‍ക്കല സ്വദേശി ശ്യാം എന്ന ഇരുപതുകാരനാണു പിടിയിലായത്‌.

ഭജനമഠം സ്വദേശിയായ പെണ്‍കുട്ടിയുമായി ഇയാള്‍ നിരന്തരം ഫോണ്‍ വഴി ബന്ധപ്പെട്ടാണു വശത്താക്കി വര്‍ക്കലയിലേക്ക്‌ കടത്തിക്കൊണ്ടുവന്നത്‌. ഇയാളുടെ വീട്ടില്‍ കൊണ്ടുവന്ന് പീഡിപ്പിച്ച ശേഷം കുട്ടിയുടെ വീട്ടിലേക്ക്‌ തിരികെ അയയ്ക്കുകയായിരുന്നു. വീട്ടുകാരുടെ ചോദ്യം ചെയ്യലിലാണു പെണ്‍കുട്ടി പീഡന വിവരം പുറത്തുവിട്ടത്‌. പരാതിയെ തുടര്‍ന്ന് കടയ്ക്കല്‍ പൊലീസ്‌ കേസെടുത്ത്‌ ശ്യാമിനെ അറസ്റ്റ്‌ ചെയ്യുകയായിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :