ബര്‍ത്ത് ഡേ ആഘോഷിക്കാന്‍ മദ്യം കഴിച്ച യുവതി മരിച്ചു

പെര്‍ത്ത്| VISHNU.NL| Last Modified തിങ്കള്‍, 17 നവം‌ബര്‍ 2014 (20:24 IST)
ജന്‍‌മദിനാഘോഷത്തിനിടെ മദ്യം കഴിച്ച യുവതി മരിച്ചു. ഓസ്‌ട്രേലിയയിലാണ് സംഭവം. നിക്കോള്‍ ബിക്ക്‌നെല്‍ എന്ന യുവതിയാണ് ജന്മദിന പാര്‍ട്ടിയ്ക്കിടെ ദാരുണമായി മരിച്ചത്. 95 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ വീര്യം കൂടിഒയ മദ്യമായ പള്‍മോസ് സ്പിരറ്റസ് റെക്റ്റിഫിക്കോവനി കഴിച്ചതിനെ തുടര്‍ന്നാണ് നിക്കോള്‍ ബിക്ക്‌നെല്‍ മരിച്ചത്.

500 മില്ലി സ്പിരറ്റസ് റെക്റ്റിഫിക്കോവനിയ്ക്ക് 38 സാധാരണ മദ്യകുപ്പികളുടെ അത്രയും വീര്യമുണ്ട്. അംഗീകരിക്കപ്പെട്ട അളവിനേക്കാള്‍ രണ്ടിരട്ടി കൂടുതലാണ് ഇത്. കുറഞ്ഞ അളവില്‍ മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന കാച്ചികുറുക്കിയ എത്തനോളാണ് മദ്യത്തിലുള്ളത്. ഇത് കഴിച്ചതിനെ തുടര്‍ന്ന് ബോധരഹിതയായ നിക്കോള്‍ മണിക്കൂറുകള്‍ക്ക് ശേഷം മരണമടയുകയായിരുന്നു.

സാധാരണയായി അധികം മദ്യം ഉപയോഗിക്കാത്ത നിക്കോളിന് സുഹൃത്തുക്കളിലോരോ ആണ് പാര്ട്ടിക്കിടെ വീര്യം കൂടിയ മദ്യം നല്‍കിയതെന്നാണ് കരുതുന്നത്.
മദ്യം
വില്‍ക്കുന്നത് നിരോധിക്കണമെന്ന് യുവതിയുടെ കുടുംബം ആവശ്യപ്പെട്ടു. ഓസ്‌ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷന്‍, സ്പിര്റ്റസ് റെക്റ്റിഫിക്കോവനി നിരോധിക്കണമെന്ന് രണ്ടുവര്‍ഷം മുന്‍പ് ആവശ്യപ്പെട്ടിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :