ഒരു അടിവസ്ത്രത്തിന്റെ വില നാലുലക്ഷം രൂപ!!!

ലണ്ടണ്‍, അടിവസ്ത്രം, ലേലം, പുരാവസ്തു
ലണ്ടണ്‍| VISHNU.NL| Last Updated: വ്യാഴം, 16 ഒക്‌ടോബര്‍ 2014 (16:12 IST)
അടിവസ്ത്രങ്ങള്‍ എല്ലാവര്‍ക്കും അത്യാവശ്യമായ കാര്യമാണ്. അതിത്തിരി ആഡംബരമായാലും നമ്മള്‍ ഒന്ന് കണ്ണടക്കും. ഒരിക്കലും മറ്റൊരാള്‍ ഉപയോഗിച്ച അടിവസ്ത്രം ഒരിക്കലും അഭിമാനമുള്ളവര്‍ വാങ്ങുകപോലുമില്ല. എന്നാല്‍ ഇംഗ്ലണ്ടില്‍ ഒരാള്‍ അത്തരമൊരു കടുംകൈ ചെയ്തിരിക്കുന്നു. അതും കണ്ണ് തള്ളിപ്പോകുന്ന വിലയ്ക്ക്.

നാലുലക്ഷം രൂപ കൊടുത്താണ് ഇവിടെ ഒരാള്‍ മറ്റൊരാളുടെ അടിവസ്ത്രം വിലയ്ക്കുവാങ്ങിയത്. പഴയ ഒരു അടിവസ്‌ത്രത്തിനായാണ് പുരാവസ്തു കമ്പക്കാരനായ വിദ്വാന്‍ നാലുലക്ഷം രൂപ മുടക്കിയത്. 52 ഇഞ്ച്‌ ഇടുപ്പ്‌ അളവുള്ള ഈ അടിവസ്ത്രം ആരുടേതാണെന്നറിയാമോ? വിക്‌ടോറിയ മഹാറാണിയുടെ അടിവസ്ത്രമാണത്.

തന്റെ പ്രതാപ കാലത്ത് 36 ഇനം അടിവസ്‌ത്രങ്ങള്‍ ഉണ്ടായിരുന്ന റാണി അവയില്‍ പലതും തോഴികള്‍ക്ക്‌ സമ്മാനിക്കുകയായിരുന്നു. അത്തരത്തില്‍ മഹാറാണിയുടെ സ്‌മരണയ്‌ക്കായി സൂക്ഷിക്കപ്പെട്ടവയില്‍ ഒരെണ്ണമാണ്‌ ഇപ്പോള്‍ ലേലത്തിനു വിറ്റുപോയതും. വന്‍ തുക കിട്ടിയതും. എന്നാല്‍ വാങ്ങിയ ആളേപ്പറ്റി വിറ്റവര്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :