മനുഷ്യമാംസത്തിന്റെ രുചി അറിയണോ ? എങ്കില്‍ ലണ്ടണിലെക്ക് പോകാം

ലണ്ടണ്‍| Last Modified ശനി, 27 സെപ്‌റ്റംബര്‍ 2014 (14:15 IST)
കണ്ടാല്‍ സാധാരണ ബര്‍ഗര്‍ ആണെന്നേ തോന്നു പക്ഷേ ഈ ബര്‍ഗര്‍ സ്വല്‍പം പ്രശ്നക്കാരനാണ്. കാരണം ഈ ബര്‍ഗറുകള്‍ക്ക് മനുഷ്യമാംസത്തിന്റെ രുചിയാണ് നല്‍കിയിരിക്കുന്നത്.

കിഴക്കന്‍ ലണ്ടനിലെ ഒരു ഭക്ഷണശാലയാണ് ഈ ബര്‍ഗറുകള്‍ ഒരുക്കുന്നത്.ലണ്ടന്‍ മെസ്‌' ചെഫ്‌ ജെയിംസ്‌ ടോംലിന്‍സനും മിസ്‌ കേക്ക്‌ഹെഡ്‌ എന്ന സോംബി പാചകവിദഗ്‌ധയും ചേര്‍ന്നാണ്‌ മനുഷ്യമാംസം പാകം ചെയ്യാതെ തന്നെ അതിന്റെ രുചി അനുഭവിപ്പിക്കാന്‍ ഒരുങ്ങുന്നത്.

'ദ വാക്കിംഗ്‌ ഡെഡ്‌' എന്ന സോംബി ടെലിവിഷന്‍ പരിപാടിയുടെ അഞ്ചാം സീസണ്‍ തുടങ്ങുന്നതിന്റെ ഭാഗമായാണ്‌ ഈ പാചക പരീക്ഷണം.

നിരവധി കുപ്രസിദ്ധ നരഭോജികളുടെ വിവരണങ്ങളനുസരിച്ചാണ് മനുഷ്യമാംസത്തിന്റെ രുചി ഉണ്ടാക്കിയത്. ഇതില്‍ വില്യം സീ ബ്രൂക്കിസ് എന്ന ആളിന്റെ വിവരണമാണ് പ്രധാനം ഇയാളുടെ വിവരണമനുസരിച്ച് മനുഷ്യമാംസത്തിന്‌ മൂപ്പെത്തിയ കിടാവിന്റെ മാംസത്തിന്റെ രുചിയാണ്.
പോര്‍ക്ക്‌, കിടാവ്‌, മജ്‌ജ, കോഴിയുടെ കരള്‍ എന്നിവയാണ് ഈ പരീക്ഷണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :