മദ്യപിച്ച് വാഹനം ഓടിച്ചു; അപകടത്തില്‍ അമ്മയും കുഞ്ഞും മരിച്ചു - യുവതിക്ക് 19 വര്‍ഷം തടവ്

  driving , mother , police , accident , drunken driving , വെറോണിക്കാ റിവാസ് , ഷൈല ജോസഫ് , അപകടം , മദ്യം
ഹൂസ്റ്റൺ| Last Updated: വെള്ളി, 28 ജൂണ്‍ 2019 (17:44 IST)
മദ്യപിച്ച് വാഹനം ഓടിച്ച് യുവതിയും മൂന്ന് മാസം പ്രായമുള്ള മകനും മരിച്ച സംഭവത്തില്‍ പ്രതിയായ യുവതിക്ക് 19 വർഷത്തെ തടവ്. 21 വയസുള്ള വെറോണിക്കാ റിവാസിനാണ് ഹാരിസ് കൗണ്ടി പ്രോസിക്യൂട്ടർ ശിക്ഷ വിധിച്ചത്. ജുലൈ 12ന് ശിക്ഷ ഔദ്യോഗികമായി പ്രഖ്യാപിക്കും.

മുപ്പത്തിയാറു വയസ്സുള്ള ഷൈല ജോസഫും അവരുടെ മൂന്ന് മാസം പ്രായമുള്ള മകനുമാണ് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഗൾഫ് ഫ്രീവേ ഫീഡർ റോഡിലുണ്ടായ അപകടത്തിൽ മരിച്ചത്. 90 മൈൽ വേഗതയില്‍ വാഹനം ഓടിച്ചു വന്ന ഷൈലയുടെയും കുഞ്ഞിനെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

പിടിയിലായ വെറോനിക്കയെ പൊലീസ് വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കി. 0.21 ശതമാനം അധികം മദ്യം ശരീരത്തില്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്.

ജൂൺ 26 ബുധനാഴ്‌ച കോടതിയില്‍ ഹാജരക്കിയപ്പോള്‍ വെറോനിക്ക തന്റെ പിഴവ് ഏറ്റുപറയുകയും കുറ്റം സമ്മതിക്കുകയും ചെയ്‌തു. എന്നാല്‍, മദ്യപിച്ച് വാഹനം ഓടിച്ചാല്‍ ശിക്ഷ കടുത്തതാകുമെന്ന് പ്രോസിക്യൂട്ടർ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :