സ്കൂളില്‍ വെടിവെപ്പ്: രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടു

  വെടിവെപ്പ് , അമേരിക്കന്‍ സ്കൂള്‍ , അമേരിക്ക , വിദ്യാര്‍ഥി
വാഷിങ്ടണ്‍| jibin| Last Modified ശനി, 25 ഒക്‌ടോബര്‍ 2014 (12:49 IST)
അമേരിക്കയിലെ സ്കൂളില്‍ നടന്ന വെടിവെപ്പില്‍ ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടു. അക്രമം നടത്തിയശേഷം വിദ്യാര്‍ഥി സ്വയം ജീവനൊടുക്കി. അക്രമിയുടെ അക്രമത്തില്‍ നാലു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇവരില്‍ തലയ്ക്ക് പരിക്കേറ്റ
മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവര്‍ സിയാറ്റിലിലെ ഹാര്‍ബോര്‍വ്യു മെഡിക്കല്‍ സെന്‍്ററില്‍ ചികത്സയിലാണ്. സ്കൂളിലെ കഫ്റ്റീരിയക്ക് നേരെയാണ് വിദ്യാര്‍ഥി വെടിവെപ്പ് നടത്തിയത്. അമേരിക്കയിലെ വാഷിങ്ടണിലെ മെരിസ്വില്ലി പില്‍ച്ചെക്ക് ഹൈസ്കൂളിലാണ് സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് സ്കൂള്‍ അടച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :