ബെര്‍ലിന്‍|
VISHNU N L|
Last Modified തിങ്കള്‍, 18 മെയ് 2015 (14:44 IST)
പാകിസ്ഥാനിലെ അബോട്ടാബാദില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദനെ പിടികൂടി വധിച്ച
അമേരിക്ക സൈനിക ഓപ്പെറേഷന് വിവരങ്ങള്‍ നല്‍കിയത് ജര്‍മ്മന്‍ രഹസ്യാന്വേഷണ ഏജന്‍സിയാണെന്നും ഇവര്‍ക്ക് വിവരങ്ങള്‍ ലഭിച്ചത് ലാദന്റെ തന്നെ സന്ദേശവാഹകനില്‍ നിന്നാണെന്നും പുതിയ റിപൊപോര്‍ട്ടുകള്‍.
ഒസാമ ബിന്‍ ലാദനെ കണ്ടെത്താന്‍ അമേരിക്കയെ സഹായിച്ചത് ജര്‍മനിയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ ബിഎന്‍ഡിയാണെന്ന് വെളിപ്പെടുത്തിയത് ജര്‍മ്മന്‍ ദിനപത്രമാണ്.
പേരു വെളിപ്പെടുത്താന്‍ തയ്യാറാകാത്ത അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥനില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്ന് പത്രം വ്യക്തമാക്കുന്നു. ബിഎന്‍ഡിക്ക് വിവരങ്ങ ലഭിച്ചത് പാക് ചാരസംഘടനയില്‍ നിന്നാണെന്നും ഇവര്‍ക്ക് വിവരങ്ങള്‍ ലഭിച്ചത് ലാദന്റെ സഹായിയില്‍ നിന്നാണെന്നും ലഭിച്ച വിവരം ബിഎന്‍ഡി അമേരിക്കന്‍ ചാര സംഘടനയായ സിഐഎയ്ക്ക്
കൈമാറുകയായിരുന്നു. തുടര്‍ന്നായിരുന്നു അമേരിക്കന്‍ നേവീ സീലുകള്‍ സൈനിക നടപടിയിലൂടെ ലാദനെ കൊലപ്പെടുത്തിയത്.