ഗള്‍ഫ് മേഖലയില്‍ അമേരിക്ക മിസൈല്‍ വിന്യാസം നടത്തും, ആശങ്കയോടെ ഇറാന്‍

വാഷിങ്ടൺ| VISHNU N L| Last Updated: ശനി, 16 മെയ് 2015 (16:43 IST)
ഗൾഫ് രാജ്യങ്ങളുടെ മേഖകള്‍ മുഴുവനും ഇനി അമേരിക്കയുടെ മിസൈല്‍ പരിധിയില്‍ വരും. ഗിസിസി രാജ്യങ്ങളായ ബഹ്‌റിന്‍, കുവൈറ്റ്, ഖത്തര്‍, ഒമാന്‍, സൌദി അറേബ്യ, യു‌എ‌ഇ തുടങ്ങിയ രാജ്യങ്ങളുടെ സുരക്ഷയ്ക്കായാണ് ഇത് ചെയ്യുന്നതെന്നാണ് പറയുന്നത്. എന്നാല്‍ ഇത് പരോക്ഷമായി ഇറാനുള്ള സൂചാനയായി കരുതപ്പെടുന്നു. അമേരിക്കയിലെ ക്യാംപ് ഡേവിഡിൽ നടന്ന യുഎസ് - ജിസിസി (ഗൾഫ് സഹകരണ കൗൺസിൽ) ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സുരക്ഷയുടെ ഉരുക്കുകവചമൊരുക്കാൻ യുഎസ് പ്രതിജ്ഞാബദ്ധമാണെന്നു പറഞ്ഞ ഒബാമ ജിസിസി രാജ്യങ്ങളുടെ അതിർത്തികളിൽ ആക്രമണമുണ്ടായാൽ ഉടൻ അമേരിക്കൻ വ്യോമസേന സഹായത്തിനെത്തുമെന്നും അംഗരാജ്യങ്ങൾക്ക് ആവശ്യമെങ്കിൽ മറ്റു രീതിയിലുള്ള സൈനികസഹായവും അമേരിക്കൻ കരസേനയുടെ സഹായവും എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിസിസി തലത്തിൽ ഏകീകൃത ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം സംബന്ധിച്ചു യുഎസ് പഠനം നടത്തുമ്ര്ന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പ്രഖ്യാപനത്തെ ഇറാന്‍ ആശങ്കയോടെയാണ് കാണുന്നത്. ബാലിസ്റ്റിക് സംവിധാനം തങ്ങളെ ഭീഷണിപ്പെടുത്തി നിര്‍ത്താനുള്ള അമേരിക്കയുടെ തന്ത്രമാണെന്നാണ്ം ഇറാന്‍ വിലയിരുത്തുന്നത്. മേഖലയില്‍ അസ്ഥിരത ഉണ്ടാക്കുന്ന ശ്രമങ്ങളില്‍ നിന്ന് ഇറാന്‍ വിട്ടുനില്‍ക്കണമെന്ന ഉച്ചകോടി പ്രഖ്യാപനം ഇറാന്‍ ഗൌരവമായെടുത്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :