പഞ്ചാരയടിക്കുന്ന പൂവാലന്മാരെ കുവൈറ്റ് സര്‍ക്കാര്‍ നാട് കടത്തുന്നു

   കുവൈറ്റ് , നാട് കടത്തല്‍ , കുവൈറ്റ് , പൂവാലന്മാര്‍
കുവൈറ്റ്‌| jibin| Last Modified ചൊവ്വ, 14 ഒക്‌ടോബര്‍ 2014 (14:32 IST)
സ്‌ത്രീകളോട് മര്യാദവിട്ട് പെരുമാറുന്നവരെ കുവൈറ്റ് സര്‍ക്കാര്‍ നാട് കടത്തുന്നു. രാജ്യത്ത് എത്തിച്ചേര്‍ന്നിരിക്കുന്ന വിദേശികളെയാണ് ഇത്തരത്തില്‍ നാട് കടത്തുന്നത്. ഇതുവരെ അഞ്ച്‌ പൂവാലന്മാരെ നാട് കടത്തുകയും. നാലുപേരെ ഈ ആഴ്‌ച തന്നെ രാജ്യത്ത് നിന്ന് ഓടിക്കുമെന്നുമാണ് റിപ്പോര്‍ട്ട്‌.

തങ്ങളെ ശല്യം ചെയ്യുന്നതായി സ്‌ത്രീകള്‍ പരാതിപ്പെട്ടാല്‍ മാത്രമേ നാടുകടത്തല്‍ ഉണ്ടാവു. അല്ലാത്തപക്ഷം മറ്റ്‌ തുടര്‍ നടപടികളില്ലാതെ നാടുകടത്തല്‍ നടപടി സ്വീകരിക്കും. ഇവര്‍ക്ക് പിന്നെ രാജ്യത്ത് തിരികെ എത്താനും വിലക്കുണ്ട്. ഈ കാര്യത്തില്‍ തീരുമാനം വ്യക്തമാക്കിക്കൊണ്ട് കുവൈറ്റ്‌ ആഭ്യന്തരമന്ത്രി ഷെയ്‌ഖ് മുഹമ്മദ്‌ അല്‍ ഖാലിദ്‌ സുരക്ഷാ ഏജന്‍സികള്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

ഈ നിയമത്തിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മറ്റി അപലപിക്കുകയും ചെയ്തു. ഈ നടപടികള്‍ വ്യക്‌തി വൈരാഗ്യത്തിന്റെ പേരില്‍ ദുരുപയോഗിക്കാന്‍ കാരണമാകുമെന്നാണ് ദേശീയ മനുഷ്യാവകാശ കമ്മറ്റി വ്യക്തമാക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :