മുര്‍സി അനുകൂലികള്‍ക്ക് തടവ്

കെയ്‌റോ| jibin| Last Modified ഞായര്‍, 27 ഏപ്രില്‍ 2014 (15:14 IST)
ഈജിപ്തില്‍ മുര്‍സി അനുകൂലികള്‍ക്ക് തടവ് ശിക്ഷ. 5മുതല്‍ 88വരെ വര്‍ഷത്തെ തടവാ‍ണ് ഇവര്‍ക്ക് വിധിച്ചത്. ക്രമസമാധാന ലംഘനം, കലാപം നടത്തുക എന്നീ കാരണങ്ങള്‍ കാണിച്ചാണ് തടവ് ശിക്ഷ.

നേരത്തെ 24,529 മുര്‍സി അനുകൂലികളെ ഈജിപ്ഷ്യന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായി തീര്‍ന്നിരുന്നു.

കലാപത്തിലും ആക്രമണങ്ങളിലുമായി ഇതുവരെ 1,400ലധികം മുര്‍സി അനുകൂലികള്‍ കൊല്ലപ്പെട്ടു. ആക്രമണം നടത്തിയതിന് 15,000ത്തോളം മുര്‍സി അനുകൂലികളെ സൈനിക പിന്തുണയോടെ ഭരിക്കുന്ന ഇടക്കാല ഭരണകൂടം അറസ്റ്റ് ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :