കൊബാനയില്‍ ഐഎസ് പിടിമുറുക്കി; മരണം 500 കവിഞ്ഞു

 ഐഎസ് ഐഎസ് , കൊബാന്‍ , സിറിയ , തുര്‍ക്കി , ഭീകരര്‍
തുര്‍ക്കി| jibin| Last Modified ഞായര്‍, 12 ഒക്‌ടോബര്‍ 2014 (11:42 IST)
ഐഎസ് ഐഎസ് ഭീകരരും കുര്‍ദുകളും തമ്മില്‍ നടക്കുന്ന കൊബാന പട്ടണത്തിന്റെ 40ശതമാനവും ഐസിസിന്റെ നിയന്ത്രണത്തിലായി. കനത്ത പോരാട്ടം നടക്കുന്ന കൊബാനയില്‍ മരണസംഖ്യ 553 കടന്നിരിക്കുകയാണ്.

മരിച്ചവരില്‍ മുന്നൂറോളം പേര്‍ ഭീകരരും ബാക്കിപേര്‍ കുര്‍ദകളുമാണ്. ആയിരങ്ങളാണ് പരുക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നത്. സിറിയന്‍ ഒബ്‌സര്‍വേറ്ററി ഹ്യൂമന്റൈറ്റ്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ് ഈ കാര്യം വെളിവായത്. ഒരുമാസമായി തുടരുന്ന ആക്രമണത്തില്‍ സിറിയയില്‍ നിന്നും രണ്ടു ലക്ഷത്തോളം കുര്‍ദ് വംശജര്‍ പലായനം ചെയ്തു. ഐഎസ് ഐഎസ് ഭീകരര്‍ പിടിച്ചെടുത്ത ഭാഗങ്ങളില്‍ ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്.

ഇവരെ വിമതര്‍ കൂട്ടക്കൊല ചെയ്യുമെന്ന ആശങ്കയാണ് നിലവിലുള്ളത്. തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന സിറിയന്‍ നഗരത്തില്‍ എസിസ് വിമതരും കുര്‍ദുകളും തമ്മില്‍ ശക്തമായ പോരാട്ടം തുടരുകയാണ്. അതേസമയം തന്നെ അമേരിക്ക ഐസിസിനെതിരെ വ്യോമാക്രമണം തുടരുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :