കൊളംബിയയില്‍ യാത്രാ വിമാനം തകര്‍ന്ന് പത്ത് മരണം

 കൊളംബിയന്‍ യാത്രാ വിമാനം , വിമാനം , അറാരാകുവാര
ബഗോട്ട| jibin| Last Modified തിങ്കള്‍, 8 സെപ്‌റ്റംബര്‍ 2014 (08:40 IST)
കൊളംബിയയില്‍ യാത്രാ വിമാനം തകര്‍ന്നു വീണ് പത്തുപേര്‍ മരിച്ചു. വിമാനത്തിലെ എല്ലാവരും മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അറാരാകുവാരയില്‍ നിന്ന് ഫ്ളോറന്‍സിലേക്ക് പോകുകയായിരുന്ന വിമാനമാണ് കൊളംബിയയുടെ തെക്കന്‍ വനപ്രദേശത്ത് തകര്‍ന്ന് വീണത്.

വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ചെറിയ യാത്രാ വിമാനം ഉടന്‍ തന്നെ നിയന്ത്രണം വിട്ട് തകര്‍ന്നു വീഴുകയായിരുന്നു. പിന്നീട് പെറുവിന്റെയും ബ്രസീലിന്റെ അതിര്‍ത്തിയില്‍ വച്ച് ആമസോണ്‍ കാടുകള്‍ക്ക് സമീപം വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.

അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് രാജ്യത്തെ സിവില്‍ ഏവിയേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :