ന്യൂയോര്‍ക്ക്|
VISHNU.NL|
Last Modified ചൊവ്വ, 4 നവംബര്‍ 2014 (17:55 IST)
പാക്കിസ്ഥാനിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമായ കാശ്മീര്‍ വിഷയം വീണ്ടും അവര്‍ യുഎന്നില്‍ എത്തിച്ചു. തിങ്കളാഴ്ച പാക്കിസ്ഥാന്‍ നടത്തിയ ഈ ശ്രമം ഇറ്റു രാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മിലുള്ള വാക്പോരിലേക്ക് നയിച്ചു. ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് അവരുടെ കാര്യങ്ങള്‍ സ്വയം തീരുമാനിക്കാനുള്ള അവകാശം ലഭിക്കുന്നില്ലെന്ന് പാക്കിസ്ഥാന്‍ കൌണ്‍സിലര്‍ ദിയര്‍ ഖാന്‍ പറഞ്ഞു.
തീവ്രവാദത്തിന്റെ പേരുപറഞ്ഞ് ഈ അവകാശം കശ്മീരികളില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണെന്നും പൊതുസഭയില്‍ അദ്ദേഹം ആരോപിച്ചു. ഇതൊടെ ഇന്ത്യന്‍ പ്രതിനിധി വിഷയത്തില്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചു. കശ്മീരിനെ പറ്റി പാക്കിസ്ഥാന്റേത് അനാവശ്യ വാദമാണെന്നും, ഇതിനെ പൂര്‍ണമായും തള്ളുന്നുവെന്നും ഇന്ത്യന്‍ പ്രതിനിധി മായങ്ക് ജോഷി വാദിച്ചു.
കശ്മീരില്‍ ജനങ്ങള്‍ക്ക് എല്ലാ തരത്തിലുള്ള ജനാധിപത്യ പ്രക്രിയയിലും ഭയമില്ലാതെയും സ്വതന്ത്രമായും പങ്കാളിയാകാന്‍ സാധിക്കുമെന്നും
ഇന്ത്യ വ്യക്തമാക്കി. യുഎന്‍ നിര്‍ദേശിച്ച തരത്തിലല്ല ഇന്ത്യ കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതെന്നും പാക്കിസ്ഥാന്‍ ആരോപിച്ചു. രാജ്യാന്തര മാധ്യമങ്ങള്‍ക്ക് കശ്മീരിലെ തിരഞ്ഞെടുപ്പ് വീക്ഷിക്കാമെന്നും തിരഞ്ഞെടുപ്പിനെ കുറിച്ച് മോശം അഭിപ്രായം ഇന്നേവരെ അവര്‍ പറഞ്ഞിട്ടില്ലെന്നും ഇന്ത്യ തിരിച്ചടിച്ചു.
ഇന്ത്യ അവകാശപ്പെടുന്നത് കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നാണ്. എന്നാല്‍ യുഎന്നിന്റെ സുരക്ഷാ സമിതി കശ്മീരിനെ തര്‍ക്ക പ്രദേശമായാണ് കാണുന്നത്. കശ്മീരില്‍ നടത്തുന്നത് വിദേശീയരുടെ കടന്നു കയറ്റമാണ്. അതിനാല്‍ ഇത് നിക്ഷ്പക്ഷമല്ലെന്നും ദിയര്‍ ഖാന്‍ പറഞ്ഞു. കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും അതിനാല്‍ ഇത് വിദേശീയരുടെ കടന്നു കയറ്റമല്ലെന്നും ഇന്ത്യ മറുപടി നല്‍കി.
ഇന്ത്യന്‍ സൈന്യത്തെ നേരിടാന്‍ പാകിസ്ഥാന്‍ ഭീകരരെ മറയാക്കുകയാണെന്ന അമേരിക്കന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് പാക്കിസ്ഥാന്‍ യുഎന്നില്‍ ഇന്ത്യയ്ക്കെതിരെ തിരിഞ്ഞത്. നേരത്തെ കശ്മീര്‍ വിഷയം യുഎന്‍ രക്ഷാസമിതിയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ അന്ന് രക്ഷാസമിതി പാക്കിസ്ഥാന്റെ ആവശ്യം തള്ളിക്കളയുകയായിരുന്നു. അതിന് പിന്നാലെ വീണ്ടും യുഎന്നില്‍ വിഷയം ഉന്നയിച്ചതിനു പിന്നില്‍ വ്യക്തമായ ലക്ഷ്യത്തോടെയാണ്. സംഭവം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാക്കാനാണ് പാക് ശ്രമം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.