'ആണവായുധമുപയോഗിച്ച് തീവ്രവാദികള്‍ നടത്തുന്ന ആക്രമണങ്ങള്‍ വെല്ലുവിളി'

 രാജ്യാന്തര ആണവോര്‍ജസമിതി , തീവ്രവാദികള്‍ , ഇന്ത്യ , ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്| jibin| Last Modified ചൊവ്വ, 4 നവം‌ബര്‍ 2014 (12:44 IST)
തീവ്രവാദികള്‍ ആണവായുധമുപയോഗിച്ച് നടത്തുന്ന ആക്രമണങ്ങളാണ് ഇന്ന് ലോകം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ഇന്ത്യ. തീവ്രവാദികള്‍ക്ക് ഏത് വഴിയും ആണവായുധം ലഭിക്കുന്നത് തടയാന്‍ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും രാജ്യാന്തര ആണവോര്‍ജസമിതിയുടെ വാര്‍ഷിക അവലോകന സമ്മേളനത്തില്‍ വ്യക്തമാക്കി.

ആണവോര്‍ജം സംരക്ഷിക്കാന്‍ ഒരു രാജ്യം കൈകൊള്ളുന്ന നപടപടികള്‍ക്ക് സഹായകമാകുന്ന തരത്തികുള്ള നീക്കങ്ങള്‍ക്ക് മറ്റ് രാജ്യങ്ങളും പിന്തുണ നല്‍കണം. ഇതിനൊപ്പം തന്നെ തീവ്രവാദികളുടെ കൈയ്യില്‍ ആണവായുധം എത്തുന്നത് തടയാന്‍ ലോകരാജ്യങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും ഇന്ത്യ വ്യക്തമാക്കി.

ഇന്ത്യയില്‍ ഊര്‍ജോല്‍പാദനത്തിന്റെ മുഖ്യ പങ്കും വഹിക്കുന്നത് ആണവോര്‍ജം വഴിയാണ്. അതിനാല്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ഊര്‍ജോല്‍പാദനം വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണ്. ആണവോര്‍ജ സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കുന്ന രാജ്യം കൂടിയാണ് ഇന്ത്യ. ആണവോര്‍ജത്തിന്റെ സുരക്ഷയ്ക്കായി രാജ്യാന്തര ആണവോര്‍ജസമിതിയോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഇന്ത്യ സന്നദ്ധമാണെന്നും അദ്ദേഹം അറിയിച്ചു. സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് അഭിഷേക് സിങാണ് പങ്കെടുത്തത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :