കറാച്ചി ഭീകരാക്രമണത്തിന് പിന്നിൽ മോഡി: ജമാത് ഉദ് ദവ

  നരേന്ദ്ര മോഡി , ജിന്ന വിമാനത്താളം , കറാച്ചി . ജമാത് ഉദ് ദവ
കറാച്ചി| jibin| Last Modified തിങ്കള്‍, 9 ജൂണ്‍ 2014 (13:13 IST)
കറാച്ചിയിലെ ജിന്ന വിമാനത്താവളത്തില്‍ കഴിഞ്ഞ രാത്രി നടന്ന ഭീകരാക്രമണത്തിന് പിന്നിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സുരക്ഷാ സംഘമാണെന്ന് ജമാത് ഉദ് ദവ തലവന്‍
ഹഫീസ് സയിദ് ആരോപിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം തെ്ഹ‌രീക് ഇ താലിബാൻ ഏറ്റെടുത്തതിന് പിന്നാലെയാണ് ട്വിറ്ററിൽ സയിദിന്റെ ആരോപണം.

ഇന്ത്യയിലുള്ളവർക്ക് സമ്മാനങ്ങൾ നൽകുന്നത് അവസാനിപ്പിച്ച് നട്ടെല്ലുള്ളവരാണെന്ന് തങ്ങളെന്ന് തെളിയിക്കാൻ സർക്കാർ തയ്യാറാവണമെന്നാണ് മറ്റൊരു ട്വീറ്റ്. മോഡിയുടെ അമ്മയ്ക്ക് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് വെള്ള സാരി സമ്മാനം നൽകിയതിനെ ഉദ്ദേശിച്ചായിരുന്നു സയിദിന്റെ ഈ പരാർമശം. പാകിസ്ഥാന്റെ യഥാർത്ഥ ശത്രു ആരെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :