അഫ്ഗാനിസ്താനില്‍ വെള്ളപ്പെക്കം: മരണസംഖ്യ നൂറ് കവിഞ്ഞു

    വെള്ളപ്പൊക്കം , അഫ്ഗാനിസ്താന്‍ , കാബൂള്‍
കാബൂള്‍| jibin| Last Modified ഞായര്‍, 8 ജൂണ്‍ 2014 (12:07 IST)
അഫ്ഗാനിസ്താനില്‍ തുടരുന്ന കനത്ത മഴ നാശം വിതച്ചു. ഗുസിര്‍ഗ നൂര്‍ ജില്ലയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ നൂറ് കവിയുകയും ഇരുന്നൂറു പേരെ കാണാതാവുകയും ചെയ്തു.


എഴുപതിലധികം മൃതദേഹങ്ങള്‍ ദുരന്ത നിരവാരണസേന കണ്ടെടുത്തു. രണ്ടായിരത്തിലധികം വീടുകള്‍ തകര്‍ന്നതായും ആയിരക്കണക്കിന് പ്രദേശവാസികള്‍ വീടുകള്‍ വിട്ട് പോയതായും പ്രാദേശിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പ്രദേശത്തെ റോഡുകള്‍ പൂര്‍ണമായി തകര്‍ന്നു. കൃഷിയും കന്നുകാലികളും നഷ്ടപ്പെട്ടു. വടക്കന്‍ പര്‍വതനിരകളിലുണ്ടായ കനത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഹിമപാതവുമാണ് ദുരന്തത്തിന്റെ കാഠിന്യം വര്‍ധിക്കാന്‍ കാരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :