കാബൂള്‍|
jibin|
Last Modified വ്യാഴം, 1 മെയ് 2014 (16:51 IST)
കാബൂളില്‍ അറുപതോളം തീവ്രവാദികളെ സൈന്യം വധിച്ചു. താലിബാനുമായി ബന്ധമുള്ള ഹഖാനി ഭീകരസംഘടനയുടെ പ്രവര്‍ത്തകരെയാണ് അഫ്ഗാന്‍ സൈന്യവും നാറ്റോ സേനയും ചേര്‍ന്ന് വധിച്ചത്.
ഏറ്റുമുട്ടലില്‍ അഞ്ച് അഫ്ഗാന്‍ സൈനികര്‍ക്ക് പരിക്കേറ്റു. മുന്നൂറോളം വരുന്ന ഹഖാനി പ്രവര്‍ത്തകര്‍ പക്ത്വിക പ്രവിശ്യയിലുള്ള സിറുക് ജില്ലയിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് സൈന്യം ഇവരെ വധിച്ചത്.
താലിബാന്‍ നേതാവ് മുല്ലാ മുഹമ്മദിനോട് അടുത്തു നില്‍ക്കുന്ന ഇവര്‍ അഫ്ഗാന്‍ യുദ്ധത്തിനിടെയുണ്ടായ ഭീകരമായ ചില ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരാണ്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍
നാറ്റോ സേന തയ്യാറായിട്ടില്ല.