സദ്ദാം ഹുസൈന് വധശിക്ഷ വിധിച്ച ജഡ്ജിയെ തീവ്രവാദികള്‍ തൂക്കിലേറ്റി

ബാഗ്ദാദ്| Last Modified തിങ്കള്‍, 23 ജൂണ്‍ 2014 (13:21 IST)
ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന് വധശിക്ഷ വിധിച്ച ജഡ്ജി റൗഫ് അബ്ദു റഹ്മാനെ തീവ്രവാദികള്‍ പിടികൂടി തൂക്കിലേറ്റി. ഇറാഖില്‍ മുന്നേറ്റം തുടരുന്ന സുന്നി തീവ്രവാദ ഗ്രൂപ്പായ ഐഎസ്ഐഎസാണ് ജഡ്ജിയെ തൂക്കിലേറ്റിയത്.

ജോര്‍ദാനിയന്‍ എംപി ഖലീല്‍ അത്തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് വിവരം പുറം‌ലോകം അറിയുന്നത്. സദ്ദാം ഹുസൈന്റെ രക്തത്തിന് പ്രതികാരമാണിത്. റൗഫ് വേഷം മാറി രക്ഷപ്പെടാന്‍ വിഫല ശ്രമം നടത്തിയതായും എംപി പറയുന്നു. സദ്ദാമിന്റെ അടുത്ത ഒരു അനുയായി റൌഫിനെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ചിത്രം പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

അതേസമയം വാക്‍ത്ത ഇറാഖ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. ജൂണ്‍ 16 മുതല്‍ റൗഫിനെ കാണാതായിരുന്നു. 2006ലാണ് റൗഫ് അബ്ദു റഹ്മാന്‍ ഇറാഖില്‍ കുര്‍ദുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ സദ്ദാം ഹുസൈനെ മരണം വരെ തൂക്കിലേറ്റാന്‍ വിധിച്ചത്. തുടര്‍ന്ന് 2007 ഡിസംബര്‍ 30ന് അമേരിക്കന്‍ സഹായത്തോടെ ഇറാഖ് സര്‍ക്കാര്‍ സദ്ദാമിനെ തൂക്കിലേറ്റുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :