ഞങ്ങളുടെ പൈലറ്റിനെ നിങ്ങള്‍ കൊന്നാല്‍ നിങ്ങളുടെ ആളുകളെ ഞങ്ങള്‍ കൊല്ലും!!!

ജോര്‍ദാന്‍, ഇസ്ലാമിക് സ്റ്റേറ്റ്, ഭീകരര്‍
അമ്മാന്‍| vishnu| Last Modified ശനി, 31 ജനുവരി 2015 (08:45 IST)
ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തടങ്കലില്‍ വച്ചിരിക്കുന്ന തങ്ങളുഅയ്റ്റെ പൈലറ്റിനെ ജീവനൊടെ വിട്ടുകിട്ടിയില്ലെങ്കില്‍ തങ്ങളുടെ പിടിയിലുള്ള മുഴുവന്‍ ഐ‌എസ് തീവ്രവാദികളേയും വധിക്കുമെന്ന് ജോര്‍ദാന്‍ ഭീഷണി മുഴക്കി. ഐ‌എസ് ബന്ദിയാക്കിയ തങ്ങളുടെ പൈലറ്റ്‌ ലെഫ്‌റ്റനന്റ്‌ മുവാ അത്ത്‌ അല്‍- കെസിയാബെത്തിനെ ജീവനോടെ വിട്ടുകിട്ടണമെന്നാണ് ജോര്‍ദാന്റെ ആവശ്യം.

അല്ലെങ്കില്‍ തങ്ങളുടെ തടവിലുള്ള സാജിദാ അല്‍- റിഷാവി ഉള്‍പ്പെടെയുള്ള ഐസിസ്‌ കമാന്‍ഡര്‍മാരുടെ വധശിക്ഷ ഉടന്‍ നടപ്പാക്കാനാണ്‌ ജോര്‍ദാന്റെ നീക്കം. ഐസിസ്‌ പോരാളികളെ വിട്ടുകൊടുത്തു പൈലറ്റിനെ മോചിപ്പിക്കാന്‍ തീരുമാനിച്ച സമയപരിധി കഴിഞ്ഞതോടെയാണ്‌ ജോര്‍ദാന്‍ സമ്മര്‍ദ്ദ തന്ത്രവുമായി രംഗത്തെത്തിയിരിക്കുന്നത്.
കെസിയാബെത്തിനെപ്പറ്റിയും ഒപ്പം ബന്ദിയാക്കപ്പെട്ട ജപ്പാന്‍കാരനായ കെഞ്ചി ഗോട്ടോയെപ്പറ്റി യാതൊരു വിവരങ്ങളും ഭീകരര്‍ നല്‍കാത്തതിനാലാണ് ജോര്‍ദാന്‍ ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.

ഈ സാഹചര്യത്തില്‍ ഐസിസ്‌ തടവുകാരുടെ മോചനത്തിനുമുമ്പ്‌ തങ്ങളുടെ പൈലറ്റ്‌ ജീവനോടെയുണ്ടെന്ന ഉറപ്പു കിട്ടണമെന്നാണ്‌ ജോര്‍ദാന്റെ ആവശ്യം. കെസിയാബെത്ത്‌ ജീവനോടെയില്ലെങ്കില്‍ തടവിലുള്ള ഐ‌എസ് ഭീകരരെ കൂട്ടത്തൊടെ വധിക്കാനാണ് ജോര്‍ദാന്റെ തീരുമാനം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :