ജേഴ്സി കൊള്ളാം പക്ഷേ കണ്ടാല്‍ ഞെട്ടും

Last Modified ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (18:32 IST)
ലോക സൈക്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന
കൊളംബിയയുടെ വനിതാ ടീമിനെ അവരുടെ പുതിയ ജേഴ്സി അവതരിപ്പിച്ചപ്പോള്‍ എല്ലാവരും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.ഇതിന് കാരണം ജേഴ്സിയുടെ ഡിസൈനായിരുന്നു. ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളെല്ലാം കാണിക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു ജേഴ്സിയുടെ ഡിസൈന്‍.

ശരീരത്തിന്റെ മധ്യഭാഗത്ത് തൊലിയുടെ നിറത്തില്‍ ശരീരത്തോട് ഒട്ടിച്ചേര്‍ന്ന് നില്‍ക്കുന്ന
തരത്തിലാണ് ജേഴ്സി രൂപകല്പന ചെയ്തിരിക്കുന്നത്.
പുതിയ ജേഴ്സിയെ ഒരു പബ്ലിസിറ്റി സ്റ്റണ്ടായാണ് പലരും കരുതുന്നതെങ്കിലും താരങ്ങളുടെ വേഷം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.

മുന്‍ ഇറ്റാലിയന്‍
ചാമ്പ്യനായ മൈക്കല ഫെനിനിയുടെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പിനു വേണ്ടിയാണ്
കൊളംബിയയുടെ വനിത ടീം പുറപ്പെടാനൊരുങ്ങുന്നത്



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :