കരച്ചില്‍ സഹിക്കാന്‍ വയ്യ, അമ്മ പിഞ്ചുകുഞ്ഞിനെ കൊന്ന് ലോക്കറില്‍ സൂക്ഷിച്ചു!

ജപ്പാന്‍, അമ്മ, കുഞ്ഞ്, കൊലപാതകം, Japan, Mother, Murder, Baby
ടോക്കിയോ| BIJU| Last Modified ശനി, 2 ജൂണ്‍ 2018 (17:58 IST)
നവജാത ശിശുവിനെ കൊലപ്പെടുത്തി ലോക്കറില്‍ സൂക്ഷിച്ച കേസില്‍ ജപ്പാനില്‍ മാതാവിനെ അറസ്റ്റ് ചെയ്തു. ടോക്കിയോയിലെ ഒരു കോഫി ഷോപ്പിലാണ് സംഭവം.

ബാഗേജ് സൂക്ഷിക്കുന്ന ലോക്കറില്‍ ഒരു പെട്ടിക്കുള്ളിലാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. 25കാരിയായ മാവോ തൊഗാവയാണ് പിടിയിലായത്.

കോഫി ഷോപ്പില്‍ കസ്റ്റമേഴ്സ് വരുമ്പോള്‍ കുഞ്ഞുകിടന്ന് കരയുന്നത് പതിവായപ്പോഴാണ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്കറില്‍ നിന്ന് ദുര്‍ഗന്ധം വ്യാപിച്ചപ്പോഴാണ് അധികൃതര്‍ പരിശോധിച്ചത്. മാവോ കുറ്റം സമ്മതിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :