ഇതൊരു പവിത്ര ദ്വീപ്, ഇവിടെ കണ്ടതൊന്നും പുറത്തുപറയാന്‍ പാടില്ല!

സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ദ്വീപ്! - കാരണം വിചിത്രം

aparna| Last Modified ചൊവ്വ, 18 ജൂലൈ 2017 (11:20 IST)
സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ദ്വീപ്. കേള്‍ക്കുമ്പോള്‍ അമ്പരപ്പാകും തോന്നുക. അതെന്താ? സ്ത്രീകള്‍ക്ക് മാത്രം പ്രവേശനമില്ലാത്തത്. എന്നാല്‍ ഇത്തരമൊരു ദ്വീപ് ഉള്ളത് ജപ്പാനില്‍ ആണ്. ജപ്പാനിലെ ഒക്കിനോഷിമ ദ്വീപിന് യുനെസ്‌കോ പൈതൃക പദവി ലഭിച്ചിരിക്കുകയാണ്. ഇതോടെ ദ്വീപ് മാധ്യമങ്ങളുടെ ശ്രദ്ധാ കേന്ദ്രമായത്.

തെക്കു പടഞ്ഞാറന്‍ ദ്വീപായ ക്യൂഷുവിനും കൊറിയന്‍ പെന്‍സുലക്കും മധ്യ ഭാഗത്തില്‍ സ്ഥിതി ചെയ്യുന്ന ദ്വീപാണ് ഒക്കിനോഷിമ. 700 ചരുരശ്ര മീറ്റര്‍ വിസ്തൃതിയാണ് ഒക്കിനോഷിമ ദ്വീപിനുള്ളത്. നൂറ്റാണ്ടുകളായി പിന്‍തുടര്‍ന്നുവരുന്ന പാരമ്പര്യത്തിന്റെ ഭാഗമായിട്ടാണ് സ്ത്രീകള്‍ക്ക് ഇവിടെ പ്രവേശനം നിഷേധിച്ചിട്ടുണ്ട്.

ശക്തമായ ശുദ്ധി പാലിച്ചാല്‍ മാത്രമേ ദ്വീപില്‍ പുരുഷന്‍മാര്‍ക്കു പോലും പ്രവേശനം ലഭിക്കുകയുള്ളു. പവിത്ര ദ്വീപില്‍ പുരുഷന്‍മാര്‍ക്ക് പ്രവേശിക്കണമെങ്കില്‍ പൂര്‍ണ്ണ നഗ്‌നനാകണം. ശുദ്ധി വരുത്താന്‍ കടലില്‍ കുളിച്ചിട്ട് വേണം ഇവര്‍ ദ്വീപില്‍ പ്രവേശിക്കുവാന്‍. ദ്വീപില്‍ കണ്ട കാര്യങ്ങള്‍ ഒന്നും ആരോടും പങ്കുവെയ്ക്കാന്‍ പാടില്ലെന്നും നിബന്ധനയുണ്ട്. ഷിന്റോ മതത്തിന്റെ ആചാര പ്രകാരം ആര്‍ത്തവകാലം അശ്രുദ്ധിയാണ്. അതു കൊണ്ടാണ് സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :