ജപ്പാന്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക്; ശക്തമായി തിരിച്ചുവരുമെന്ന് അധികൃതര്‍

 ജപ്പാന്‍ , സാമ്പത്തിക മാന്ദ്യം , സാമമ്പത്തികം
ടോക്ക്യോ| jibin| Last Modified തിങ്കള്‍, 16 നവം‌ബര്‍ 2015 (12:30 IST)
ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായ ജപ്പാന്‍ സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നീങ്ങുന്നതായി സൂചന. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ (ജൂലായ്-സപ്തംബര്‍) വാര്‍ഷിക വളര്‍ച്ചാനിരക്ക് 0.8 ശതമാമായാണ് കുറഞ്ഞത്.

പാദകാലയളവിലെ വളര്‍ച്ചയുമായി താരതമ്യം ചെയ്താല്‍ നിരക്കില്‍ 0.2ശതമാനമാണ് ഇടിവുണ്ടായതെന്ന് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ആഭ്യന്തര ആവശ്യത്തിലുണ്ടായ കുറവാണ് രാജ്യത്തെ ബാധിച്ചത്. നിലവിലെ സാഹചര്യം നേരിടാന്‍ ശക്തമായ ഒരുക്കങ്ങള്‍ നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :