ആളെ നോക്കി കാറ്റുതരും ജപ്പാന്‍ ഫാന്‍!

ടോക്കിയൊ| VISHNU.NL| Last Modified വ്യാഴം, 22 മെയ് 2014 (14:47 IST)
വാച്ചും മൊബൈല്‍ ഫോണും എന്തിനേറെ കിടക്കുന്ന കട്ടിലുകള്‍ വരെ സ്മാര്‍ട്ടാകുന്ന ഈ ആധുനിക ലോകത്ത് എന്തുകൊണ്ട് ഫാനും സ്മാര്‍ട്ടാക്കി മറ്റിക്കൂട എന്ന് ചിന്തിച്ചാല്‍ ജപ്പാന്‍ കാരെ കുറ്റം പറയാനൊക്കില്ല. ആകെ തണുപ്പു തരുന്ന സ്മാര്‍ട്ടായ എസി ഉള്ളപ്പോള്‍ ഇനിയന്തിനാണ് ഫാനിനെ സമാര്‍ട്ടാക്കുന്നതെന്ന് ചോദിക്കരുത്.

കാരണം ഇവിടെ ചോദ്യങ്ങള്‍ ചോദിക്കാന്‍ നിങ്ങള്‍ തുനിയുന്നതിനുമുമ്പ് ഇതൊന്നു വായിച്ചു നോക്കു. തിരിച്ചറിഞ്ഞ് കാറ്റുപകരുകയും മുറിവിട്ടിറങ്ങിയാല്‍ സ്വയം ഓഫാവുകയും ചെയ്യുന്ന വൈദ്യുത സ്മാര്‍ട്ട് ഫാന്‍ ഉടന്‍ വിപണിയിലെത്തിക്കാനാണ് ഐറിസ് ഒഹ്യാമ ഇങ്ക് തീരുമാനിച്ചിരിക്കുന്നത്.

ഹ്യൂമന്‍ സെന്‍സിങ് ഓസി ലേറ്റിങ് ഫാന്‍’ എന്ന സാങ്കേതികനാമമുള്ള ഫാന്‍ മുറി മുഴുവനും കാറ്റടിപ്പിക്കില്ല. ഇന്‍ഫ്രാറെഡ് സെന്‍സര്‍ വഴി മനുഷ്യസാന്നിധ്യം എവിടെയാണെന്ന് മനസ്സിലാക്കി അവിടേക്ക് കാറ്റു നല്‍കും. ആളുണ്ടെങ്കില്‍ മാത്രം.

അതായത് ഫാന്‍ ഓണാക്കിയിട്ട് ഓഫാക്കാന്‍ മറന്നു പോയാലും സാരമില്ല. മനുഷ്യ സാന്നിധ്യമില്ലെങ്കില്‍ ഇവന്‍ തനിയെ ഓഫായിക്കൊള്ളും. ഒരു മുറിയില്‍ പലയിടങ്ങളിലായി രണ്ടുപേരുണ്ടെങ്കില്‍ ഒന്നിടവിട്ട് കാറ്റുനല്‍കും. ഒരു മിനിട്ടിനിടെ തിരശ്ചീനമായി 85 ഡിഗ്രി സ്വയം തിരിയും. ഇനി ഒരു മിനിട്ടിനിടെ സെന്‍സര്‍ ആരെയും കണ്ടത്ത്തിയില്ലെങ്കില്‍ ഫാന്‍ സ്വയം നിലക്കും.

എന്താല്ലെ ഈ ജപ്പാന്‍ സാങ്കേതിക വിദ്യ എന്ന് പറയാന്‍ വരട്ടെ. 176 ഡോളര്‍ (ഏകദേശം 10,000 രൂപ) ആണ് സ്മാര്‍ട്ട് ഫാനിന്‍െറ വില. കാറ്റിന്‍െറ തീവ്രത പ്രത്യേക റിമോര്‍ട്ട് വഴി ക്രമീകരിക്കാനുമാകും. ആദ്യ വര്‍ഷം 25,000 എണ്ണം വില്‍ക്കുകയാണ് കമ്പനിയുടെ തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :