ഷൂമാക്കര്‍ തിരിച്ചു വന്നേക്കും

മൈക്കല്‍ ഷൂമാക്കര്‍ , പാരിസ് , കാറോട്ട താരം
പാരിസ്| jibin| Last Modified ശനി, 14 ജൂണ്‍ 2014 (16:11 IST)
പരുക്കേറ്റ മുന്‍ കാറോട്ട താരം മൈക്കല്‍ ഷൂമാക്കര്‍ വിദഗ്ധ ചികില്‍സക്കൊടുവില്‍ സാധാരണ ജീവിതത്തിലേക്ക് വരുന്നതായി റിപ്പോര്‍ട്ട്. തുടര്‍ന്ന് പാരിസിലെ ഗ്രെനോബ്ള്‍ യൂനിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ചികില്‍സയിലുള്ള അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റിയിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറിലാണ് മെറിബലിലെ റിസോര്‍ട്ടിനോടു ചേര്‍ന്ന കേന്ദ്രത്തില്‍ സ്കീയിങ്ങിനിടെ തലയിടിച്ചുവീണ് പരിക്കേറ്റത്. സ്കീയിങിനിടെ തലച്ചോറിന് ക്ഷതമേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :