ഇതും ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്കാണ്; ട്രംപാണോ മോദിയാണോ കളിച്ചതെന്ന് വ്യക്തമല്ല - പാകിസ്ഥാന്‍ വെള്ളം കുടിക്കുന്നു!

ട്രംപാണോ മോദിയാണോ കളിച്ചതെന്ന് വ്യക്തമല്ല; ഹാഫിസ് സെയ്‌ദ് വിഷയത്തില്‍ പാകിസ്ഥാന്‍ വെള്ളം കുടിക്കുന്നു!

Akhnoor, Akhnoor attack, Hafiz Saeed , Hafiz Saeed Akhnoor attack , Jamaat-ud , Donald trump , Narendra modi , Pakistan , india , ഹാഫിസ് സെയ്‌ദ് , ജമാത്ത് ഉദവ , അമേരിക്ക , മഹമദൂർ റഷീദ് , ഡൊണാള്‍ഡ് ട്രംപ് , ഇന്ത്യ
ലാഹോർ| jibin| Last Modified ബുധന്‍, 1 ഫെബ്രുവരി 2017 (18:03 IST)
മുംബൈയ് ഭീകരാക്രമണത്തിന്റെ സൂത്രധാരനും തലവനുമായ ഹാഫിസ് സെയ്‌ദിനെതിരെ എഫ്ഐആർ രജിസ്‌റ്റര്‍ ചെയ്യുമെന്ന് പാകിസ്ഥാന്‍. അതേസമയം, ഏത് കേസിലാണ് സെയ്‌ദിനെതിരെ കേസ് എടുക്കുന്നതെന്ന് വ്യക്തമായിട്ടില്ല.

ഇതിനിടെ സെയ്‌ദിനെ വീട്ടുതടങ്കലിലാക്കിയതിനെതിരെ നിര്‍വധി സംഘടനകള്‍ രംഗത്തെത്തി. അമേരിക്കയുടെയും ഇന്ത്യയുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പാക് സര്‍ക്കാര്‍ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് പാകിസ്ഥാൻ തെഹ്‌രീക്ക് ഇ ഇൻസാഫ് പാർട്ടി നേതാവ് മഹമദൂർ റഷീദ് അഭിപ്രായപ്പെട്ടു.

സെയ്‌ദിനെ വീട്ടുതടങ്കലിലാക്കിയത് ഡൊണാള്‍ഡ് ട്രംപിന്റെ നടപടികളെ ഭയന്നാണെന്നും ഇന്ത്യയുടെ സമ്മര്‍ദ്ദ നീക്കങ്ങളില്‍ പാകിസ്ഥാന്‍ അടിമപ്പെട്ടുവെന്നും വിവിധ പാക് സംഘടനകള്‍ വ്യക്തമാക്കി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :