ലഷ്​കർ നേതാവ് ഹാഫിസ് സയിദ് വീട്ടുതടങ്കലിൽ; സംഘടനയെ നിരോധിച്ചേക്കുമെന്ന് സൂചന

ലഷ്​കർ നേതാവ്​ ഹാഫിസ്​ സഈ​ദ്​ വീട്ടു തടങ്കലിൽ

ലാഹോർ| സജിത്ത്| Last Modified ചൊവ്വ, 31 ജനുവരി 2017 (09:00 IST)
നേതാവും മുംബൈ ഭീകരാക്രണത്തിൽ ഇന്ത്യ തെരയുന്ന ഭീകരനുമായ ഹാഫിസ് സയിദ് വീട്ടുതടങ്കലിൽ. ലാഹോറിലെ ചൗബുർജിക്കു സമീപമുള്ള മോസ്കിലാണ് സയിദിനെ വീട്ടുതടങ്കലിൽ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് പാക്കിസ്ഥാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ സയിദ് നേതൃത്വം നൽകുന്ന ജമാത് ഉദ് ദവാ എന്ന സംഘടന നിരോധിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, വീട്ടു തടങ്കലിലാക്കിയതിനു പിന്നാലെ ഇന്ത്യക്കെതിരേ ആരോപണവുമായി ഹാഫിസ് സയിദ് രംഗത്തെത്തി. ഇന്ത്യയുടെ സമ്മർദ്ദം മൂലമാണ് സംഘടനയെ നിരോധിക്കുന്നതിനു കാരണമെന്നാണ് സയിദ് ആരോപിക്കുന്നത്. ലഷ്​കർ ഇ ത്വയ്യിബ സ്​ഥാപകനായ സയിദിൻറ തലക്ക്​ 10 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്​.

2017 കാഷ്മീരിന്‍റെ വർഷമായിരിക്കുമെന്ന് മുമ്പ് തങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തിൽ സംഭവിക്കുമെന്നു തങ്ങൾക്ക് അറിയാമായിരുന്നെന്നും തന്നെ അറസ്റ്റ് ചെയ്താലും ലക്ഷക്കണക്കിനു ജനങ്ങൾ കാഷ്മീരിനായി ശബ്ദമുയർത്തുമെന്നും സയിദ് ട്വിറ്ററിൽ കുറിച്ചു. സയിദിനൊപ്പം മറ്റു നാലു നേതാക്കളെ കൂടി കസ്റ്റഡിയിൽ എടുത്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :