ചേതനയുടെ ചെരുപ്പിൽ എന്തോ ഉണ്ടായിരുന്നു; കുൽഭൂഷണിന്റെ ഭാര്യയ്ക്കു ചെരിപ്പു നൽകാത്തതിനെ ന്യായീകരിച്ച് പാകിസ്ഥാൻ

ബുധന്‍, 27 ഡിസം‌ബര്‍ 2017 (11:07 IST)

ഇന്ത്യൻ ചാരനെന്ന് ആരോപിക്കപ്പെട്ട് ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന ജാദവിന്റെ അമ്മയേയും ഭാര്യയേയും അപമാനിച്ച സംഭവത്തിൽ ന്യായീകരണവുമായി പാകിസ്ഥാൻ. കുൽഭൂഷണിന്റെ ഭാര്യയുടെ ചെരുപ്പ് ഊരിമാറ്റിയത് സുരക്ഷയുടെ ഭാഗമായിട്ടാണെന്ന് പാകിസ്ഥാൻ വിശദീകരിച്ചു. 
 
കുൽഭൂഷണിന്റെ ഭാര്യ ചേതനയുടെ ചെരുപ്പിനുള്ളിൽ സംശയകരമായി എന്തോ ഉണ്ടായിരുന്നു. കൂടാതെ അവരുടെ ആഭരണങ്ങള്‍ തിരികെ നൽകിയപ്പോൾ പുതിയ ചെരിപ്പുകളും അവർക്കു നൽകിയിരുന്നു എന്ന് പാകിസ്ഥാൻ വിദേശകാര്യ വക്താവ് ഡോ.മുഹമ്മദ് ഫൈസൽ പറഞ്ഞു.
 
വിഷയത്തിൽ നേരത്തേ പ്രതികരണവുമായി ബിജെപി മുതിർന്ന നേതാവ് സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തിയിരുന്നു. കുൽഭൂഷണിന്റെ അമ്മയേയും ഭാര്യയേയും അപമാനിച്ച സംഭവത്തിൽ ഇന്ത്യ പാക്കിസ്ഥാനുമായി യുദ്ധം ചെയ്യണമെന്നും യുദ്ധം ചെയ്ത് അവരെ നാലു കഷ്ണങ്ങളാക്കണമെന്നും അദ്ദേഹം പറഞ്ഞു.
 
കുൽഭൂഷന്റെ അമ്മയോടും ഭാര്യയോടും പാക്കിസ്ഥാന്‍ കാണിച്ച സമീപനം ദ്രൗപദിയുടെ വസ്ത്രാക്ഷേപത്തിനു സമാനമാണെന്നും സ്വാമി വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. കുൽഭൂഷൺ ജാദവിനെ കാണാനെത്തിയ അമ്മ അവന്തിയെയും ഭാര്യ ചേതനയെയും പാക്കിസ്ഥാൻ അപമാനിച്ചിരുന്നു. കൂടിക്കാഴ്ച സംബന്ധിച്ച് ഇന്ത്യയുമായുണ്ടാക്കിയ ധാരണകൾ പാക്കിസ്ഥാൻ ലംഘിച്ചിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വ്യക്തിഹത്യ നടത്തിയെന്ന നടി പാര്‍വതിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ചതിന് തനിക്കെതിരെ സൈബര്‍ ആക്രമണം ...

news

പ്രണയാഭ്യർഥന നിരസിച്ച പൊണ്‍കുട്ടിയെ പതിനാറുകാരൻ വെടിവെച്ചു

പ്രണയാഭ്യർഥന നിരസിച്ചതിനെത്തുടര്‍ന്ന് പതിനാറുകാരൻ പെൺകുട്ടിയെ വെടിവെച്ചു. നാടിനെ മൊത്തം ...

news

എന്റെ മകള്‍ പട്ടിണിമൂലമാണ് മരിച്ചതെന്ന് വിളിച്ചുപറഞ്ഞതിന്റെ പേരില്‍ ദളിത് യുവതിയ്ക്ക് സാമൂഹ്യഭ്രഷ്ട് കല്‍പ്പിച്ച് സര്‍ക്കാര്‍

മകള്‍ പട്ടിണിമൂലമാണ് മരിച്ചതെന്ന സത്യം ലോകത്തിനു മുമ്പില്‍ വിളിച്ചു പറഞ്ഞതിന്റെ പേരില്‍ ...

news

സിനിമയിലെ രാം, സീത തുടങ്ങിയ പേരുകള്‍ മാറ്റണമെന്ന് സംഘപരിവാര്‍

സിനിമകളിലെ കഥാപാത്രങ്ങളുടെ പേരില്‍ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ ...

Widgets Magazine